Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികൾക്ക് വീണ്ടും...

പ്രവാസികൾക്ക് വീണ്ടും ആശ്വാസം; ബഹ്‌റൈൻ - മുംബൈ സർവീസുമായി ഇൻഡിഗോ

text_fields
bookmark_border
പ്രവാസികൾക്ക് വീണ്ടും ആശ്വാസം; ബഹ്‌റൈൻ - മുംബൈ സർവീസുമായി ഇൻഡിഗോ
cancel

മനാമ: ബഹ്‌റൈനും മുംബൈയ്ക്കും ഇടയിലുള്ള നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ എയർലൈൻസ് പുനരാരംഭിക്കുന്നു. 2026 മെയ് 2 മുതലാണ് സർവീസുകൾ പുനഃസ്ഥാപിക്കുന്നത്. താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഈ സർവീസുകൾ തിരികെ വരുന്നത് പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസമാകും.

ആഴ്ചയിൽ ഏഴ് ദിവസവും ഈ സർവീസുകൾ ലഭ്യമായിരിക്കും. നിലവിൽ മെയ് 31 വരെയുള്ള സമയക്രമമാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇൻഡിഗോ വെബ്‌സൈറ്റോ ട്രാവൽ ഏജൻസികളെയോ സമീപിക്കാവുന്നതാണ്. മുംബൈയിൽ നിന്ന് ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കെല്ലാം ആഭ്യന്തര സർവീസ് ബുക്കിങ്ങും ഇൻഡിഗോ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തങ്ങൾക്കനുയോജ്യമായ വിമാനത്താവളങ്ങളിലേക്ക് കണക്ഷൻ മാർഗം സഞ്ചരിക്കാൻ പറ്റിയ മികച്ച അവസരം കൂടിയാണ് ഇൻഡിഗോ ഒരുക്കിയിരിക്കുന്നത്.

വിമാന വിവരങ്ങൾ

മുംബൈ - ബഹ്‌റൈൻ (Flight 6E 1201) മുംബൈയിൽ നിന്ന് രാത്രി 08:50ന് പുറപ്പെട്ട് ബഹ്റൈൻ സമയം രാത്രി 09:55ന് ബഹ്‌റൈനിൽ എത്തും. ബഹ്‌റൈൻ - മുംബൈ (Flight 6E 1202) ബഹ്‌റൈനിൽ നിന്ന് രാത്രി 10:55ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 05:10ന് മുംബൈയിൽ എത്തും.

Show Full Article
TAGS:IndiGo Bahrain Mumbai Service launches 
News Summary - Relief for expatriates again; IndiGo launches Bahrain-Mumbai service
Next Story