Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയ വനവൽക്കരണ...

ദേശീയ വനവൽക്കരണ പദ്ധതികൾക്ക് പിന്തുണയുമായി എസ്.ടി.സി ബഹ്‌റൈൻ

text_fields
bookmark_border
ദേശീയ വനവൽക്കരണ പദ്ധതികൾക്ക് പിന്തുണയുമായി എസ്.ടി.സി ബഹ്‌റൈൻ
cancel

മനാമ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ടി.സി ബഹ്‌റൈൻ ‘ട്രീസ് ഫോർ ലൈഫ്’ ക്യാമ്പയിനിലൂടെ നോർത്തേൺ മുനിസിപ്പാലിറ്റിയിൽ 600 മരങ്ങൾ നട്ടുപിടിപ്പിച്ചു. രാജ്യത്തെ നഗരപ്രദേശങ്ങൾ ഹരിതാഭമാക്കുന്നതിനും ദേശീയ വനവൽക്കരണ പദ്ധതികൾക്ക് കരുത്തുപകരുന്നതിനുമായാണ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഈ ഉദ്യമം നടപ്പിലാക്കിയത്. കൂടുതൽ പേരിലേക്ക് പദ്ധതിയുടെ ഗുണഫലങ്ങൾ എത്തിക്കുന്നതിനായി നോർത്തേൺ മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് എസ്.ടി.സി ബഹ്‌റൈൻ ചീഫ് ഗവൺമെന്റ് അഫയേഴ്സ് ഓഫീസർ ശൈഖ് സിയാദ് ബിൻ ഫൈസൽ ആൽ ഖലീഫ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും കൂട്ടായ്മയുടെ കരുത്തുമാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ കൂടുതൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘മൈ എസ്ടിസി’ ആപ്പിൽ പുതിയൊരു ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും രാജ്യത്തുടനീളമുള്ള പൊതു-സ്വകാര്യ ഇടങ്ങളിൽ മരങ്ങൾ നട്ടുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ നേരിട്ട് സംഭാവന നൽകാൻ സാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:stc Bahrain campaign trees 
News Summary - STC Bahrain Plants Trees
Next Story