Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ...

വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ

text_fields
bookmark_border
labours in summer
cancel

മ​നാ​മ: പു​​റം​ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സെ​പ്റ്റം​ബ​ർ 15 വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​യി​രി​ക്കും നി​രോ​ധ​ന​മെ​ന്ന് നി​യ​മ​കാ​ര്യ മ​ന്ത്രി​യും ആ​ക്ടി​ങ് തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ യൂ​സ​ഫ് ഖ​ല​ഫ് പ​റ​ഞ്ഞു. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​മു​ണ്ട്. ഇ​തു​വ​രെ ര​ണ്ടു മാ​സ​ത്തേ​ക്കാ​യി​രു​ന്നു തൊ​ഴി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​വ​ർ​ഷം മു​ത​ലാ​ണ് മൂ​ന്നു മാ​സ​മാ​യി നീ​ട്ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ക​ടു​ത്ത ചൂ​ടി​ൽ തു​റ​സ്സാ​യ സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് പ​ക​ൽ സ​മ​യ​ത്ത് തൊ​ഴി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു​മാ​സം വ​രെ ത​ട​വും 500 മു​ത​ൽ 1,000 ബ​ഹ്‌​റൈ​ൻ ദീ​നാ​ർ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യു​മു​ള്ള ശി​ക്ഷ​ക​ളാ​ണ് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

Show Full Article
TAGS:Summer work ban labours bahrainnews Gulf News 
News Summary - Summer work ban from Sunday
Next Story