Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ...

ബഹ്‌റൈൻ ഭരണനേതൃത്വത്തിന് പിന്തുണ; കൂറുപ്രഖ്യാപന രേഖകൾ സമർപ്പിക്കാൻ ഇനി ജൂലൈ 1 വരെ അവസരം

text_fields
bookmark_border
ബഹ്‌റൈൻ ഭരണനേതൃത്വത്തിന് പിന്തുണ; കൂറുപ്രഖ്യാപന രേഖകൾ സമർപ്പിക്കാൻ ഇനി ജൂലൈ 1 വരെ അവസരം
cancel

മനാമ: ബഹ്‌റൈൻ രാജ്യത്തോടും ഭരണനേതൃത്വത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനകളും സ്ഥാപനങ്ങളും സാമൂഹിക കൂട്ടായ്മകളും സമർപ്പിക്കുന്ന കൂറുപ്രഖ്യാപന രേഖകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി ജൂലൈ 1 ബുധനാഴ്ച വരെ നീട്ടിയതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയുമാണ് ഈ രേഖകൾ പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയായ ഇറാനിയൻ അതിക്രമങ്ങളെ നേരിടാൻ രാജ്യം സ്വീകരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പൗരന്മാരും പ്രവാസികളും ഇത്തരം രേഖകൾ സമർപ്പിക്കുന്നത്.

ഔദ്യോഗിക പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ മന്ത്രാലയത്തിന്റെ ആസ്ഥാനത്തെ പ്രധാന കവാടത്തിൽ രേഖകൾ സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ദേശീയ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യ ഘടകമായി ഇത്തരം രേഖകളെ സംരക്ഷിക്കുന്നതിനായി മന്ത്രാലയം ദേശീയതലത്തിൽ ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ദേശീയ ഐക്യത്തിന്റെ മൂല്യങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്.

Show Full Article
TAGS:gulfnews gulfnewsmalayalam baharain 
News Summary - Support for Bahrain's ruling leadership; Deadline to submit pledges of allegiance extended until July 1
Next Story