Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാർപാപ്പയുടെ...

മാർപാപ്പയുടെ വിയോഗത്തിൽ സീറോ മലബാർ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി

text_fields
bookmark_border
മാർപാപ്പയുടെ വിയോഗത്തിൽ സീറോ മലബാർ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
cancel

മനാമ: ആഗോള കാതോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ സീറോ മലബാർ സൊസൈറ്റി (സിംസ്) അനുശോചനം രേഖപ്പെടുത്തി. സിംസ് ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ സിംസ് ഭരണ സമിതി അംഗങ്ങൾക്കൊപ്പം മുൻ ഭരണ സമിതി അംഗങ്ങളും, വനിത വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, സിംസ് കുടുംബാംഗങ്ങളും പങ്കെടുത്തു.

ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. ഒരേ സമയം കരുണയുടെയും നിശ്ചയദാർഢ്യത്തിന്റെയും മുഖാമായിരുന്ന ഫ്രാൻസിസ് പാപ്പ ആഗോള സഭക്ക് മാറ്റത്തിന്റെ മുഖം സമ്മാനിച്ച വലിയ ഇടയൻ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട പ്രവാചകനായിരുന്നു ഫ്രാൻസിസ് പാപ്പ എന്ന് അധ്യക്ഷ പ്രസംഗത്തിൽ സിംസ് ആക്ടിങ് പ്രസിഡന്റ് ജീവൻ ചാക്കോ പറഞ്ഞു.

സിംസ് ഭരണ സമിതി അംഗമായ ജെയ്‌മി തെറ്റയിൽ, കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, മുൻ പ്രസിഡന്റുമാരും ഭരണ സമിതി അംഗങ്ങളുമായ ബെന്നി വർഗീസ്, ചാൾസ് ആലുക്ക, ഫ്രാൻസിസ് കൈതാരത്ത്‌, സാനി പോൾ, പി.ടി ജോസഫ്, ജെയിംസ് ജോസഫ്, സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവർ അനുശോചനം അറിയിച്ച് സംസാരിക്കുകയും ഫ്രാൻസിസ് മാർപാപ്പയെകുറിച്ചുള്ള ഓർമകളും ചിന്തകളും പങ്കുവെയ്ക്കുകയും ചെയ്തു.

സിംസ് ഭരണ സമിതി അംഗമായ സിജോ ആന്റണി, മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളിഎന്നിവർ യോഗത്തിനു നേതൃത്വം നൽകി.

Show Full Article
TAGS:Pope Francis 
News Summary - Syro-Malabar Society expresses condolences on the passing of the Pope Francis
Next Story