രാജ്യത്തിന്റെ കായിക പ്രൗഢി വിളിച്ചോതുന്ന എക്സ്പോ
text_fieldsഹാളിൽ പ്രദർശിപ്പിച്ച ഒളിമ്പിക് ഗെയിംസിലേതടക്കമുള്ള ദീപശിഖകൾ, പ്രദർശനത്തിന് വെച്ച ഒളിമ്പിക് മെഡലുകൾ
മനാമ: എഷ്യൻ യൂത്ത് ഗെസിംസിന്റെ വേദിയായ എക്സിബിഷൻ വേൾഡ് സെന്ററിൽ രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഒരു എക്സ്പോ ഉണ്ട്. ലോകോത്തര കായികമേളയിൽ ബഹ്റൈൻ തീർത്ത അടയാളപ്പെടുത്തലുകളെ ഓർമപ്പെടുത്തുന്ന ഒരു സമ്പൂർണ എക്സ്പോ.
നേട്ടങ്ങളും പങ്കെടുത്ത കായിക ഇവന്റുകളടക്കം വിശദീകരിച്ച എക്സ്പോയിൽ ഏറെ കൗതുകമുണർത്തിയത് രാജ്യം നേടിയ ഒളിമ്പിക് മെഡലുകളുടെ പ്രദർശനമാണ്. കണ്ണുകൊണ്ട് നേരിട്ടുകാണാത്തവർക്കും കൈകൊണ്ട് തൊടാത്തവർക്കും ഇത് ഒരു പുത്തൻ അനുഭവമാണ്.
2012 ലണ്ടൻ ഒളിമ്പിക്സിൽ മറിയം ജമാലിലൂടെ ബഹ്റൈൻ സ്വന്തമാക്കിയ ആദ്യ സ്വർണം മുതൽ 2016 ലെ റിയോ ഒളിമ്പിക്സ്, 2020 ലെ ടോക്യോ ഒളിമ്പിക്സ്, ഒടുവിൽ നടന്ന പാരീസ് ഒളിമ്പിക്സിലേതടക്കം രാജ്യത്തെ കായികതാരങ്ങൾ നേടിയ മെഡലുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ഇരുപത് വർഷത്തെ ഏഷ്യൻ ഗെയിംസിലെ ബഹ്റൈന്റെ പ്രാധിനിധ്യത്തെ സൂചിപ്പിക്കുന്ന രേഖകളും 1951 മുതലുള്ള ഏഷ്യൻ ഗെയിംസുകളുടെ സുവനീറുകളും ഒളിമ്പിക് ഗെയിംസ്, ഏഷ്യൻ യൂത്ത് ഗെയിംസ് എന്നീ ഇവന്റുകളുടെ ദ്വീപശിഖ എന്നിവയും ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 31 വരെയാണ് ഏഷ്യൻ യൂത്ത് ഗെയിംസ്.


