‘റെഡ് ബലൂൺ’ ഷോർട്ട് ഫിലിം ആദ്യ പ്രദർശനം 20ന്
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കുന്ന ‘റെഡ് ബലൂൺ’ ഷോർട്ട് ഫിലിമിന്റെ ആദ്യ പ്രദർശനം ഈ മാസം 20ന് വെള്ളിയാഴ്ച രാവിലെ 10ന് ദാനാ മാളിലെ എപിക്സ് സിനിമയിൽ നടത്തും. കുട്ടി സാറ എന്റർടൈൻമെന്റിന്റെ ബാനറിൽ വികാസ് സൂര്യയും ലിജിൻ പൊയിലും ആണ് സസ്പെൻസ് ത്രില്ലറായ റെഡ് ബലൂൺ സംവിധാനം ചെയ്യുന്നത്. ബഹ്റൈനിലാണ് ചിത്രീകരണം നടത്തിയത്.
പ്രിയ ലിജിനാണ് പ്രൊഡ്യൂസർ. സാദിഖ്, കുട്ടി സാറ, ധനേഷ്, ബിസ്റ്റിൻ, ജോസ്ന, രമ്യ ബിനോജ്, സിംല, പ്രശോഭ്, ജെൻസൺ, ജെസ്ലി, സൂര്യ, ദീപക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഡി.ഒ.പി ഹാരിസ് ഇക്കാച്ചുവും എക്സി. പ്രൊഡ്യൂസർമാർ ഷാജി പുതുക്കുടി, ഷംന വികാസ് എന്നിവരുമാണ്. വ്യത്യസ്തമായ ഈ ഷോർട്ട് ഫിലിം കാണാൻ ബഹ്റൈനിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.