രണ്ടാമത് ബി.കെ.എസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് 18ന് തുടങ്ങും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപൺ ജൂനിയർ ആൻഡ് സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റൺ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും വർഗീസ് കാരക്കലും അറിയിച്ചു. വിവിധ മത്സര ഇനങ്ങളിലായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാനതീയതി 2025 ഒക്ടോബർ 10 ആണ്. താൽപര്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം: tournamentsoftware.com/tournament/36F5D53A-4A31-4795-83D6-F6A98AEC90E1. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ് മുഹമ്മദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി ) 973 3977 7801, പോൾസൺ ലോനപ്പൻ (ടൂർണമെന്റ് ഡയറക്ടർ)973 3916 5761, ജെയിംസ് ജോസഫ് (ജനറൽ കൺവീനർ) 973 3307 8662.