Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.പി.പി സംഘടിപ്പിച്ച...

യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും ശ്രദ്ധേയമായി

text_fields
bookmark_border
യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും ശ്രദ്ധേയമായി
cancel
camera_alt

യു.പി.പി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ നിന്ന്

മനാമ: യുണൈറ്റഡ് പേരന്റ്സ് പാനൽ (യുപിപി) സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും വിഷു–ഈസ്റ്റർ ആഘോഷവും ശ്രദ്ധേയമായി. ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ഭാവി പഠനജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഉന്നത മാര്‍ക്കോടെ പാസ്സായ ഗിസല്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ്, അന്നബിനു, പ്രണവി മണപ്പുറം, സീമോന്‍ മാത്യു ജോളി, അന്ന ബിനു, ആല്‍വിന്‍ ജോര്‍ജ് സേവ്യര്‍, അതിഥി സതീശ് അയ്യര്‍ ബാലാമണി അയിലൂര്‍ യോഗേഷ്, റിഹാന്‍ സെത്മിക കലുബോവിള, അന്‍ഗന ശ്രീജിത്, ക്രിസ്റ്റഫര്‍ ചാക്കോ പൂവേലില്‍, എന്നി വിദ്യാര്‍ത്ഥികളേയും, പത്താം കളാസ്സില്‍ നിന്നും ഉന്നത മാര്‍ക്കോടെ പാസ്സായ ഹര്‍ഷ ബാബേര്‍വെല്‍, ദീപ്ഷിക കിഷോര്‍, ദില്‍ജ ജെയ്സണ്‍, മലീഹ ആഷിഖ്, ശ്രേയ മാത്തൂര്‍ സഭാപതി, എന്നീ വിദ്യാര്‍ത്ഥികളെയുമാണ് മൊമെന്‍റോ നല്‍കി ആദരിച്ചത്. യു.പി.പി ചെയര്‍മാന്‍ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഉദ്ഘാടനം നിർവഹിച്ചു.

കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ സ്കൂള്‍ എകസിക്യുട്ടീവ് കമ്മറ്റിയംഗം ബിജു ജോര്‍ജ്, സാമൂഹ്യ പ്രവര്‍ത്തകനായ എസ്.വി ബഷീര്‍, റഫീക്ക് അബ്ദുള്ള, ജമാല്‍ ഇരിങ്ങല്‍, അസീല്‍ അബ്ദുറഹിമാന്‍, ചന്ദ്രബോസ്, അജിത് കുമാര്‍ കുടുംബ സൗഹൃദവേദി, ബദറുദ്ദീന്‍ പൂവാര്‍, മനു മാത്യു, രാമനുണ്ണി കോഡൂര്‍, എം.എസ്.പിള്ള, സല്‍മാന്‍ ഫാരിസ്, ദീപക് തണല്‍, അജിഭാസി, ദീപക് മേനോന്‍, ജയേഷ് തോന്നിക്കല്‍, യു.പി.പി സെക്രട്ടറി ജ്യോതിഷ് പണിക്കർ, യു.പി.പി കൺവീനർ ഹാരിസ് പഴയങ്ങാടി, സുനീശ് സുശീലന്‍, വിഷു ഈസ്റ്റര്‍ കമ്മിറ്റി കണ്‍വീനര്‍ ജേക്കബ് തേക്കുതോട്, ജോയന്‍റ് കണ്‍വീനര്‍മാരായ ശ്രീകാന്ത് എം.എസ്, തോമസ് ഫിലിപ്പ് , ഹരീഷ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഡോക്ടര്‍ ശ്രീദേവി സ്വാഗതവും, കണ്‍വീനര്‍ അനില്‍ യു.കെ.നന്ദിയും പറഞ്ഞു.

അബ്ബാസ്, അനസ് റഹീം, മന്‍ഷീര്‍, മുബീന മന്‍ഷീര്‍, റിഷാദ്, ഫിലിപ്പ് കറുകച്ചാല്‍, മണികുട്ടന്‍, അന്‍വര്‍ ഷൂരനാട്, സിന്‍സണ്‍ ചാക്കോ, റഊഫ്, ജമാല്‍ കുറ്റികാട്ടില്‍, നായകം, ഷാജിപൊഴിയൂര്‍, സുമേഷ്, ശ്രീജിത്, സുബീഷ്, ഫൈസല്‍ പട്ടാണ്ടി, എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടിയിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ പരിശ്രമവും മാതാപിതാക്കളുടെ പിന്തുണയും അധ്യാപകരുടെ സമർപ്പണവും വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന തരത്തിലായിരുന്നു അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചത്.

ഇതിനോടനുബന്ധിച്ച് യുപിപിയുടെ നേതൃത്വത്തിൽ വിഷു–ഈസ്റ്റർ ആഘോഷവും അതിഗംഭീരമായി നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികൾ, ഗാനങ്ങൾ, നൃത്തങ്ങൾ, ടീം തരംഗിന്‍റെ ഗാനവിരുന്നും, ടീം ഗസാനിയയുടെ നൃത്തനൃത്യങ്ങളും ഹൃദ്യമായി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും നേതാക്കള്‍ വിശദീകരിച്ചു. പരിപാടിക്കിടെ വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. രാജേഷ് പെരുങ്ങുഴി, ദീപ്തിനായര്‍ എന്നിവര്‍ അവതാരകരായിരുന്നു. ആഘോഷാന്തരീക്ഷത്തിൽ നടന്ന ചടങ്ങുകൾ പങ്കെടുത്തവർക്കെല്ലാം പുതുമയാർന്ന അനുഭവമായി. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഐക്യവും സാംസ്കാരിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന തരത്തിലായിരുന്നു യു.പി.യുടെ ഈ സംരംഭമെന്ന് രക്ഷിതാക്കളും അതിഥികളും അഭിപ്രായപ്പെട്ടു.

Show Full Article
TAGS:gulfnewsmalayalam gulfnews bahrain. 
News Summary - The Vishu Easter celebration and felicitation ceremony for students organized by UPP were remarkable
Next Story