ശൈഖ് സൽമാൻ ഹൈവേയിൽ ഗതാഗത നിയന്ത്രണം
text_fieldsമനാമ: ശൈഖ് സൽമാൻ ഹൈവേയിലെ സഫ്ര ജങ്ഷന് സമീപം നവീകരണ ജോലികൾ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ഓരോ വരികൾ ഘട്ടങ്ങളായി അടച്ചിടുമെന്നും എന്നാൽ ഗതാഗതത്തിനായി ഓരോ വരികൾ വീതം എപ്പോഴും ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡ് സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ജോലി നടക്കുന്ന സമയത്ത് വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.


