Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2026 10:25 AM GMT Updated On
date_range 13 Aug 2026 10:25 AM GMTറോഡ് അറ്റകുറ്റപ്പണി: ബഹ്റൈനിലെ ശൈഖ് ഈസ ബിൻ സൽമാൻ പാലത്തിൽ മനാമ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsമനാമ: ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയിൽ റോഡ് പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മനാമയിലേക്ക് പോകുന്ന പടിഞ്ഞാറ് ദിശയിലുള്ള ട്രാഫിക്കിലെ വേഗത കുറഞ്ഞ ലൈൻ ആണ് പ്രവൃത്തികളുടെ ഭാഗമായി അടച്ചിടുന്നത്. ഈ സമയത്ത് ഗതാഗതത്തിനായി രണ്ട് ലെനുകൾ ലഭ്യമാക്കും.
വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ ഞായറാഴ്ച പുലർച്ചെ 05:00 വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റോഡ് ഉപയോഗിക്കുന്ന എല്ലാവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
Next Story


