Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ഘോ​ഷ​ങ്ങ​ൾ തു​ട​രും

ആ​ഘോ​ഷ​ങ്ങ​ൾ തു​ട​രും

text_fields
bookmark_border
vibes of bahrain
cancel
camera_alt

വൈബ്സ് ഓഫ് ബഹ്റൈൻ സംഗീത പരിപാടിയുടെ ഉദ്ഘാടനം കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി നിർവഹിക്കുന്നു. ഗൾഫ്​ മാധ്യമം ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് സമീപം

മ​നാ​മ: സാ​ഗ​രം​പോ​ലെ പ​ര​ന്നൊ​ഴു​കി​യ സം​ഗീ​ത മ​ഹാ​ഘോ​ഷ​ത്തി​ൽ ല​യി​ച്ച​ലി​ഞ്ഞ് ബ​ഹ്റൈ​ൻ. മ​ലാ​യാ​ള ഗാ​ന രം​ഗ​ത്തെ ഐ​തി​ഹാ​സി​ക താ​ര​ങ്ങ​ളൊ​ന്നി​ച്ച​പ്പോ​ൾ പി​റ​വി​യെ​ടു​ത്ത ആ​വേ​ശ രാ​വ് തോ​രാ​തെ തു​ട​ർ​ന്ന​ത് ഏ​റെ മ​ണി​ക്കൂ​റു​ക​ളാ​ണ്.മു​ത്തും പ​വി​ഴ​വും വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന നാ​ട്ടി​ൽ ഗ​സ​ലി​ന്‍റെ​യും മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ​യും സി​നി​മ, മെ​ല​ടി പാ​ട്ടു​ക​ളു​ടെ​യും പെ​റു​ക്കി​യെ​ടു​ത്ത ര​ത്ന​ങ്ങ​ളാ​യി​രു​ന്നു സി​ത്താ​ര​യും അ​ഫ്സ​ലും ന​യി​ച്ച സം​ഘം പ്രേ​ക്ഷ​ക​ർ​ക്കാ​യൊ​രു​ക്കി​യ​ത്. മ​നാ​മ ക്രൗ​ൺ പ്ലാ​സ​യി​ലെ ബ​ഹ്​​റൈ​ൻ കോ​ൺ​ഫ​റ​ൻ​സ്​ സെ​ന്‍റ​റി​ൽ സ​ന്നി​ഹി​ത​രാ​യ പ്രൗ​ഢ സ​ദ​സ്സി​ന്​ മു​ന്നി​ൽ താ​ര​ങ്ങ​ൾ പാ​ടി​ത്തി​മി​ർ​ത്തു.

ആ​ദ്യ​ന്തം ആ​വേ​ശം തു​ടി​ച്ചു​നി​ന്ന സം​ഗീ​ത​വി​രു​ന്ന്​ ബ​ഹ്​​റൈ​ന്​ സ​മ്മാ​നി​ച്ച​ത്​ പു​തു​മ​ക​ൾ നി​റ​ഞ്ഞ ഒ​രു വി​സ്മ​യ രാ​വാ​ണ്. ക​ണ്ണും കാ​തും മ​ന​സ്സും നി​റ​ച്ചാ​ണ് ഒാ​രോ​രു​ത്ത​രും ക്രൗ​ൺ പ്ലാ​സ വി​ട്ടി​റ​ങ്ങി​യ​ത്. ബ​ഹ്റൈ​നെ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ഗ്ലോ​ബ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ ​കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ​അ​പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് ലോ​റി വൈ​ബ്സ് ഓ​ഫ് ബ​ഹ്റൈ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ല​യാ​ള​ത്തി​ൽ ന​മ​സ്കാ​രം പ​റ​ഞ്ഞ് തു​ട​ങ്ങി​യ ലോ​റി മ​ല​യാ​ളി പ്രേ​ക്ഷ​ക​രെ​യും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തെ​യും പ്ര​ശം​സി​ച്ചു. മു​ഹ​മ്മ​ദ് റ​ഫീ​ഖ് യൂ​സു​ഫ് ലോ​റി​ക്ക് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന്‍റെ‍യും മീ​ഫ്ര​ണ്ടി​ന്‍റെ​യും സ്നോ​ഹോ​പ​ഹാ​രം കൈ​മാ​റി.

പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ആ​ർ.​പി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സീ​നി​യ​ർ അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ശോ​ക് ജോ​സ​ഫ്, ക​ൺ​ഡ്രി ഹെ​ഡ് ഉ​ണ്ണി, ബ​ഹ്റൈ​ൻ ലു​ലു ഗ്രൂ​പ് റീ​ജി​യ​ന​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, സൈ​ൻ ബ​ഹ്റൈ​ൻ ഡീ​ലേ​ഴ്സ് അ​ക്കൗ​ണ്ട് മാ​നേ​ജ​ർ നു​ബി​ൻ അ​ൻ​സാ​രി, ഇ​ൻ​ഡോ​മി ഇ​ൻ​സ്റ്റ​ന്‍റ് നൂ​ഡി​ൽ​സ് ജി.​സി.​സി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സു​ബൈ​ർ കാ​സി, ടെ​ക്കോ​ർ​ബി​റ്റ് ബിസിനസ്സ് ഹെഡ് ശഫീഖ് ഹസ്സൻ, ശ്രീ​സൗ​ഖ്യ ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​ർ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ര​വി കു​മാ​ർ കാ​വു​ങ്ങ​ൽ, ഡോ. ​സ്മി​ത ബേ​ബി, മ​ല​ബാ​ർ ഗോ​ൾ​ഡ് സോ​ണ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ സ​ക്കീ​ർ, എം.​എം.​എ​സ്.​ഇ ആ​ൻ ഇ.​ബി.​ആ​ർ ആ​ൻ​ഡ് കോ ​എം.​ഡി എം.​പി ഇ​ബ്രാ​ഹിം, കാ​പി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി ജി.​എം പാ​ടി എ​ൽ. നാ​യി​ഡു, യു​നി​ഗ്രാ​ഡ് ജി.​എം ജ​യ​പ്ര​കാ​ശ് മേ​നോ​ൻ, അ​ൽ ന​മ​ൽ ഗ്രൂ​പ് ഫൈ​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ കു​ര്യ​ൻ തോ​മ​സ്, ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ബ​ഹ്റൈ​ൻ ഗ​ൾ​ഫ് മാ​ധ്യ​മം റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​തി​ഥി​ക​ൾ​ക്ക് അ​ഫ്സ​ലും സി​ത്താ​ര​യും മൊ​മൊ​ന്‍റോ കൈ​മാ​റി. പ്രേ​ക്ഷ​ക​രാ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​ദ​സ്സും മ​ന​സ്സു നി​റ​ഞ്ഞ അ​ഭി​പ്രാ​യ​ങ്ങ​ളും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന് കി​ട്ടി​യ അം​ഗീ​കാ​ര​മാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. നി​ങ്ങ​ളു​ടെ ഈ ​ചേ​ർ​ത്തു​പി​ടി​ക്ക​ലു​ക​ൾ​ക്ക് ഒ​ട്ടും കോ​ട്ടം വ​രാ​ത്ത രീ​തി​യി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഈ ​ആ​ഘോ​ഷ​ങ്ങ​ൾ ന​മ്മ​ൾ തു​ട​രും...

Show Full Article
TAGS:Vibes of Bahrain Me Friend Bahrain News Gulf News 
News Summary - 'Vibes of Bahrain' captures the hearts of fans
Next Story