Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമൂഹിക...

സാമൂഹിക മുന്നേറ്റങ്ങളിൽ സമസ്തയുടെ പങ്ക് നിസ്തുലം- കൂറ്റമ്പാറ

text_fields
bookmark_border
സാമൂഹിക മുന്നേറ്റങ്ങളിൽ സമസ്തയുടെ പങ്ക് നിസ്തുലം- കൂറ്റമ്പാറ
cancel

മനാമ: കേരള മുസ്‌ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രസ്താവിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ ആചരിക്കുന്ന സജ്ജീകരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മുസ്ലിം കേരളത്തിൻ്റെ നേത്യ സുകൃതം, വിശ്വാസം, അനുഷ്‌ഠാനം, വിദ്യാഭ്യാസം, ആധുനികജ്ഞാനം, പ്രൊഫഷനൽ വിദ്യാഭ്യാസം, ആതുര സേവനം, തൊഴിൽ, രചനാത്മക രാഷ്ട്രീയം തുടങ്ങിയവയിൽ സമുദായത്തിന് ദിശാബോധം നൽകിയ നേതൃ സംവിധാനമായി സമസ്‌ത ഇന്ന് വളർന്നിട്ടുണ്ടെന്നും, അഭിമാനകരമായ 100 പ്രകാശവർഷങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത കരുത്തുമായി നടക്കുന്ന സമസ്ത സെന്റിനറി പുതിയ മുന്നേറ്റങ്ങളുടെ തുടക്കമാവുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

സമസ്തയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ലീഡേർസ് ഡ്രൈവ്, റീജിയൻ കൻവെഷനുകൾ, ഹാദിയ സംഗമം, ജനസമ്പർക്കം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും.

ഐ.സി.എഫ്. നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡന്‍റ് കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ. എം.സി.അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, സുലെമാൻ ഹാജി എന്നിവർ സംബന്ധിച്ചു. ശമീർ പന്നൂർ സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.

Show Full Article
TAGS:gulf madhyamam Bahrain News kerala Muslim Jamath samasthakerala 
News Summary - Vital Role of Samastha in Social Progress - Kuttampaara
Next Story