വോയ്സ് ഓഫ് ആലപ്പി ഭക്ഷണവിതരണം നടത്തി
text_fieldsവോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണവിതരണം
മനാമ: വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കരുതൽ’ എന്ന പേരിൽ തുച്ഛവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണ വിതരണം നടത്തി.
പരിപാടിയുടെ ഭാഗമായി മനാമ, ഗുദൈബിയ, സൽമാനിയ, സൽമാബാദ്, തൂബ് ലി, റിഫാ, സീഫ്, ബുദയ്യ എന്നിവിടങ്ങളിലായി 150 തൊഴിലാളികൾക്കാണ് ഭക്ഷണ വിതരണം നടത്തിയത്. മനാമ ഏരിയ പ്രസിഡന്റ് റെജി രാഘവൻ, സെക്രട്ടറി ദീപക് പ്രഭാകർ, സെൻട്രൽ എക്സിക്യൂട്ടിവ് അംഗം കെ.കെ ബിജു എന്നിവർ നേതൃത്വം നൽകി.
ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ സോജി ചാക്കോ, ബിനു ദിവാകരൻ, മറ്റ് അംഗങ്ങളായ സന്തോഷ്, രജീഷ്, സേതു, അഖിൽ എന്നിവർ വിവിധ ഏരിയകളിൽ ഭക്ഷണം എത്തിച്ചു നൽകി. വോയ്സ് ഓഫ് ആലപ്പി ജോയന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബു, എക്സിക്യൂട്ടിവ് അംഗം പ്രസന്നകുമാർ, ലേഡീസ് വിങ് അംഗം രമ്യ അജിത് എന്നിവർ ആശംസകൾ അറിയിച്ച് പങ്കെടുത്തു.