വി.എസ് അനുശോചന യോഗം
text_fieldsകേരളീയ സമാജത്തിൽ സംഘടിപ്പിച്ച വി.എസ് അനുശോചന യോഗം
മനാമ: മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭയുടെയും ബഹ്റൈൻ കേരളീയ സമാജത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ബഹ്റൈൻ പൊതുസമൂഹത്തിലെ നൂറുകണക്കിന് പേർ പങ്കെടുത്തു.
പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു.
സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ തുടങ്ങി ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെ അനുസ്മരണ പ്രഭാഷണം നടത്തി.