Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാഹീജിൽ വീടുകളിൽ...

സമാഹീജിൽ വീടുകളിൽ വെള്ളം കയറി; മന്ത്രാലയത്തിന്റെ വിശദീകരണം ചാറ്റ്ജിപിടിയോ? മുഹറഖ് മുനിസിപ്പൽ കൗൺസിലിൽ ചർച്ച

text_fields
bookmark_border
സമാഹീജിൽ വീടുകളിൽ വെള്ളം കയറി; മന്ത്രാലയത്തിന്റെ  വിശദീകരണം ചാറ്റ്ജിപിടിയോ? മുഹറഖ് മുനിസിപ്പൽ കൗൺസിലിൽ ചർച്ച
cancel

മനാമ: സമാഹീജിലെ വീടുകളിൽ വെള്ളം ഊർന്നിറങ്ങുന്ന പ്രശ്നത്തിന് കാരണമായി മുനിസിപ്പാലിറ്റി-കാർഷിക മന്ത്രാലയം നൽകിയ സാങ്കേതിക വിശദീകരണം യഥാർത്ഥ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണോ അതോ ‘ചാറ്റ് ജിപിടി’ ഉപയോഗിച്ച് തയ്യാറാക്കിയതാണോ എന്ന കൗൺസിലറുടെ ചോദ്യം മുഹറഖ് മുനിസിപ്പൽ കൗൺസിലിൽ കൗതുകകരമായ ചർച്ചക്ക് വഴിവെച്ചു.

ഭൂഗർഭജലനിരപ്പ് ഉയരുന്നതല്ല വീടുകളിലേക്ക് വെള്ളം കയറാൻ കാരണമെന്ന മന്ത്രാലയത്തിന്റെ കണ്ടെത്തലാണ് തർക്കങ്ങൾക്ക് കാരണമായത്. കൗൺസിലിന്റെ ശുപാർശയെത്തുടർന്ന് വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് പഠനം നടത്തിയതായാണ് കാർഷിക അണ്ടർ സെക്രട്ടറി ആസിം അബ്ദുല്ലത്തീഫ് ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കിയത്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 40 മീറ്റർ താഴെയായി പാറക്കെട്ടുകൾക്കിടയിലാണ് ആഴത്തിലുള്ള ഭൂഗർഭ ജലശേഖരം സ്ഥിതി ചെയ്യുന്നതെന്നും, ഇത് മുകളിലത്തെ മണ്ണിലേക്ക് വെള്ളം എത്തുന്നത് തടയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, മന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിന്റെ വിശ്വാസ്യതയെ സേവന-പൊതുയൂട്ടിലിറ്റി കമ്മിറ്റി ചെയർമാനും പ്രാദേശിക കൗൺസിലറുമായ ഫാദിൽ അൽ ഊദ് ചോദ്യം ചെയ്തു. ഈ മറുപടി കൃത്യമായ സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണോ അതോ ചാറ്റ് ജിപിടി വഴി നിർമ്മിച്ചതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അതേസമയം, മന്ത്രാലയത്തിന്റെ നിലപാടിനെ പ്രതിരോധിച്ചുകൊണ്ട് എക്സ്പ്രോപ്രിയേഷൻ ആൻഡ് മുനിസിപ്പൽ കൗൺസിൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാദിഖ് അൽ സിത്രി രംഗത്തെത്തി. വിദഗ്ധ സംഘം നേരിട്ട് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ മറുപടി നിർമ്മിത ബുദ്ധി ഉപയോഗിച്ചല്ല, മറിച്ച് ഉദ്യോഗസ്ഥ സംഘം തന്നെയാണ് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Bahrain Ministry of Municipality ChatGPT 
News Summary - Water enters homes in Samaheej; Is ministry's explanation made by ChatGPT? Debate in council
Next Story