Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിമൻ ഖുർആൻ പാരായണ...

വിമൻ ഖുർആൻ പാരായണ മത്സരം - ഗ്രാൻഡ് ഫിനാലെ

text_fields
bookmark_border
വിമൻ ഖുർആൻ പാരായണ മത്സരം - ഗ്രാൻഡ് ഫിനാലെ
cancel

മനാമ: വിസ്‌ഡം വിമൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ റയ്യാൻ സെന്ററിൽ വെച്ച് നടന്നു. വിമൻസ് വിങ്ങ് സെക്രട്ടറി സൽ‍വ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ച പരിപടിക്ക് സൽ‍മ മെഹജുബ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി നജ്‌ല അമീർ അലി നന്ദിയും പറഞ്ഞു. സൽ‍മ, ഹസ്ന, ആദില, റിസ്സത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റമദാനിൽ ആരംഭിച്ചു മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ ഏകദേശം മുപ്പതോളം പേർ പങ്കെടുത്തു. അതിൽ നിന്നും ആറു പേരാണ് അവസാന റൗണ്ടിൽ എത്തിയത്.

മത്സരത്തിൽ വഫാ ജമാൽ ഒന്നാം സ്ഥാനവും, അശ്മില രണ്ടാം സ്ഥാനവും, ഫഹീമ നഫ്സീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപികമാരായ ഷെരീഫ, ഹസ്ന, റംഷീന എന്നിവർ വിധികർത്താക്കൾ ആയിരുന്നു. വിജയികൾക്ക് മനോഹരമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പാരായണ മത്സരത്തിന് ശേഷം നടന്ന പൊതു പരിപാടിയിൽ ഹാഫിസ് മുഹമ്മദ് അസ്‌ലം പ്രഭാഷണം നടത്തി. സാദിഖ് ബിൻ യഹ്‌യ സ്വാഗതവും സി.എം. അബ്ദു ലത്വീഫ് നന്ദിയും പറഞ്ഞു.

Show Full Article
TAGS:Quran recitation competitio Grand Finale women Bahrain gulfnewsmalayalam 
News Summary - Women's Quran Recitation Competition - Grand Finale
Next Story