വേഗമേറിയ 360k വാൾട്ട് ഇ.വി ചാർജറുകൾ അവതരിപ്പിച്ച് സെയ്ൻ
text_fields360k വാൾട്ട് ഇ.വി ചാർജിങ് സ്റ്റേഷൻ സെയിൻ അധികൃതരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം
ചെയ്യുന്നു
മനാമ: രാജ്യത്തെ ഏറ്റവും വേഗമേറിയ 360kW അൾട്രാ-ഫാസ്റ്റ് ഇ.വി ചാർജറുകൾ അവതരിപ്പിച്ച് സെയ്ൻ ബഹ്റൈൻ.സെയ്ന്റെ സെയ്ഫിലെ ആസ്ഥാനത്താണ് ഇ.വി ചാർജറുകൾ സ്ഥാപിച്ചത്. വിശ്വസനീയവും സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പാക്കാൻ അഡ്വാൻസ്ഡ് ലിക്വിഡ്-കൂളിങ് സാങ്കേതികവിദ്യയും നൂതന സോഫ്റ്റ്വെയറും ഈ ചാർജറുകളുടെ പ്രത്യേകതയാണ്. വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ നിരവധി ഇലക്ട്രിക് വാഹന മോഡലുകൾ പ്രദർശിപ്പിക്കുകയും അതിഥികൾക്ക് അൾട്രാ-ഫാസ്റ്റ് ചാർജിങ് നേരിട്ട് അനുഭവിച്ചറിയാൻ അവസരം നൽകുകയും ചെയ്തു.
ദേശീയ, പ്രാദേശിക സുസ്ഥിരതാ ലക്ഷ്യങ്ങളുമായുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന സെയ്ൻ ബഹ്റൈന്റെ സുസ്ഥിരതാ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭം. 360kW ശേഷിയുള്ള ഈ ചാർജറുകൾ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിന് പുതിയ വേഗത നൽകും. ചൂടുള്ള കാലാവസ്ഥയിൽ പോലും സുരക്ഷിതമായി പ്രവർത്തിക്കുന്നതിന് ലിക്വിഡ്-കൂളിംഗ് സാങ്കേതികവിദ്യ സഹായിക്കുന്നു. പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ഔദ്യോഗിക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് സെയ്ൻ ബഹ്റൈൻ ഉറപ്പുനൽകി.ഇത് ഇ.വി ചാർജിങ് ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കുന്നു.


