'തങ്കോത്സവം' റിയാദിൽ ഇന്ന്
text_fieldsറിയാദ്: പ്രശസ്ത കോമഡി ആർട്ടിസ്റ്റുകളായ തങ്കച്ചൻ വിതുരയും കലാഭവൻ ബിജുവും നയിക്കുന്ന 'തങ്കോത്സവം' വ്യാഴാഴ്ച വൈകീട്ട് 7.30ന് റിയാദ് അസീസിയയിലെ നെസ്റ്റോ ട്രെയിൻ മാളിൽ നടക്കും. ചിരിയുടെയും ശബ്ദാനുകരണത്തിന്റെയും പുതിയ രുചിക്കൂട്ടുകളുടെ ദൃശ്യവിരുന്നിൽ റിയാദിൽനിന്നുള്ള കലാകാരന്മാരും പങ്കെടുക്കും. ഷാരോൺ ശരീഫ്, നസീബ് കലാഭവൻ, ഗായകരായ കുഞ്ഞിമുഹമ്മദ്, ശബാന അൻഷദ്, തസ്‌നി റിയാസ്, ജലാൽ വർക്കല, റോജി എന്നിവർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കും.
മിമിക്രി, സ്കിറ്റ്, നൃത്തം, ഗാനങ്ങൾ എന്നിവയായിരിക്കും മുഖ്യയിനങ്ങൾ. പരിപാടി സംവിധാനം ചെയ്യുന്നത് ഷാരോൺ ശരീഫാണ്. തങ്കച്ചൻ നാട്ടിൽനിന്നും ബിജു ദുബൈയിൽനിന്നും എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു. പഴയകാല കോമഡി, മിമിക്രി പരിപാടികൾ അനുസ്മരിപ്പിക്കുന്നപോലെ തയാറാക്കിയിട്ടുള്ള പരിപാടി ഭിന്നമായ അനുഭവമായിരിക്കുമെന്ന് ഷാരോൺ പറഞ്ഞു.