ദാമി പക്ഷികളുടെ ചിറകടി മേളങ്ങൾ
text_fieldsവംശനാശ ഭീക്ഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാൻ യു.എ.ഇയുടെ ശ്രമങ്ങൾ എന്നും ലോകത്തെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ദുബൈയിലെ കണ്ണായ സ്ഥലത്ത് ബഹുനിലക്കെട്ടിടം പണിയുന്ന ഭാഗത്ത് ഒരു പക്ഷി അടയിരിക്കുന്നുണ്ടെന്ന് അറിഞ്ഞ് ആ പദ്ധതി തന്നെ നിറുത്തിവെക്കാൻ ഉത്തരവിട്ട വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി, യു.എ.ഇ നേതൃത്വം ജൈവീക ലോകത്തിന്റെ കൂടി നേതാക്കളാണ്. ഷാർജയെ ജൈവീക സംരക്ഷണ കേന്ദ്രങ്ങളുടെ തലസ്ഥാനം എന്നുവേണമെങ്കിൽ വിളിക്കാവുന്നതാണ്.
മരുഭൂമിയിൽ ആഫ്രിക്കൻ കാടുകൾ സൃഷ്ടിച്ച് ജൈവ സംരക്ഷണത്തിന് ഷാർജ നേതൃത്വം നൽകുന്നു. അബൂദബി പരിസ്ഥിതി ഏജൻസി നടത്തിയ സമീപകാല സർവേകൾ വെളിപ്പെടുത്തിയതനുസരിച്ച് പ്രാദേശികമായി ‘അൽ-ദാമി’ എന്നറിയപ്പെടുന്ന ഓസ്പ്രേയുടെ പ്രജനന ജനസംഖ്യയുടെ 100 ശതമാനവും തലസ്ഥാനത്താണെന്നും, തീരദേശ ആവാസ വ്യവസ്ഥകളിലും അബൂദബി ദ്വീപുകളിലും 300 കൂടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആണ്.
കൂടാതെ, 127 ജോഡി പക്ഷികളെയും നിരീക്ഷിച്ചു, അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലുത്, അറേബ്യൻ ഉപദ്വീപിലെ ഈ പക്ഷിയുടെ മൊത്തം ജനസംഖ്യയുടെ 15 ശതമാനവും പ്രതിനിധീകരിക്കുന്നു. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെയും നിലനിൽപ്പിന്റെയും ഒരു നല്ല സൂചകമാണ് ഓസ്പ്രേ, കൂടാതെ ആഫ്രിക്കൻ, യൂറേഷ്യൻ, ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായുള്ള കൺവെൻഷനു കീഴിൽ ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായുള്ള പ്രവർത്തന പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. പരുന്ത് വര്‍ഗ്ഗത്തില്‍പ്പെട്ട വലിയ മീന്തീനി പക്ഷിയാണ് ഓസ്പ്രേ. ചിറക് നിവര്‍ത്തിയാല്‍, കുറുകെ നീളം, 180 സെന്റീമീറ്റര്‍.
മീൻ പരുന്ത് അഥവാ കടൽ പരുന്ത് എന്നും അറിയപ്പെടുന്നു, മത്സ്യം മാത്രം ഭക്ഷണമാക്കുന്ന ഒരിനം ഇരപിടിയൻ പക്ഷിയാണിത്. ഇവക്ക് മികച്ച കാഴ്ചശക്തിയുള്ളതുകൊണ്ട് 90 അടി വരെ ഉയരത്തിൽ നിന്ന് വെള്ളത്തിനടിയിലുള്ള മത്സ്യത്തെ കണ്ടെത്താനും മുങ്ങിപ്പിടിക്കാനും കഴിയും. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡാണ് അര്ദ്ധനഗരമായ സണ്‍ഷൈന്‍ കോസ്റ്റ്. കടല്‍ത്തീരങ്ങളും നദികളും ഇഷ്ടം പോലെ ഉള്ളതിനാല്‍ ഓസ്പ്രേ പക്ഷികളുടെ പ്രിയസങ്കേതം. മനുഷ്യരുടെ സംരക്ഷണശ്രമങ്ങളാല് വംശനാശത്തില്‍നിന്നു രക്ഷപ്പെട്ട ഒരു പക്ഷിയാണ് ഓസ്പ്രേ. 1950-70 കാലത്ത് ഓസ്പ്രേകള്‍ വംശനാശം നേരിട്ടു. കീടനാശിനി ഉള്ളില്‍ച്ചെന്നുള്ള മരണവും മുട്ടത്തോടുകളുടെ കട്ടിക്കുറവ് മൂലമുണ്ടായ കുറഞ്ഞ പ്രജനനത്തോതുമായിരുന്നു പ്രധാന കാരണങ്ങള്‍. 1966 തൊട്ട് 2019 വരെ കാലയളവില്‍ ഓസ്പ്രേ പക്ഷികളുടെ എണ്ണം വര്‍ഷം 1.9% നിരക്കില്‍ വര്‍ദ്ധിച്ചതായി നോര്‍ത്ത് അമേരിക്കന്‍ ബേഡ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. അന്റര്ട്ടിക്കയൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലും ഓസ്പ്രേകളെ കാണാം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സ് സ്റ്റേറ്റില്‍ ഈസ്റ്റേണ്‍ ഓസ്പ്രേ സംരക്ഷിത പക്ഷിവര്‍ഗ്ഗമാണ്. അതേസമയം, ക്വീന്‍സ് ലാന്‍ഡ് പോലുള്ള പ്രദേശങ്ങളില്‍ ഇവ സാധാരണമാണ്. റഷ്യയില്‍ കടുത്ത ശൈത്യമെത്തുമ്പോള്‍ ഇന്ത്യയിലേക്ക് ദേശാടനത്തിനെത്തുന്ന ഓസ്പ്രേകളെ കണ്ടതായി ഇന്ത്യന്‍ പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വെല്ലുവിളികൾ
പ്രാദേശികമായി ദാമി എന്നറിയപ്പെടുന്ന ഈ പക്ഷി നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു, പ്രത്യേകിച്ച് നിലത്ത് കൂടുകൂട്ടുന്ന പക്ഷികൾക്ക് അപകടവും ഭീഷണിയും ഉയർത്തുന്ന ചുവന്ന കുറുക്കൻമാരാണ് വില്ലൻമാർ. പ്രജനന സമയത്ത് കൂടുകൂട്ടുന്ന സ്ഥലങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മനുഷ്യ ഇടപെടലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതനുസരിച്ച്, അബൂദബിയിലെയും മറ്റ് എമിറേറ്റുകളിലെയും പല സ്ഥലങ്ങളിലും കൂടുകൂട്ടലിനെ പിന്തുണയ്ക്കുന്നതിലൂടെയും പ്രത്യേകം രൂപകൽപ്പന ചെയ്ത കൃത്രിമ കൂടുകൂട്ടൽ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്നതിലൂടെയും ഈ ഇനം പക്ഷികളുടെ പ്രജനനം നിലനിർത്താൻ ശ്രമിക്കുന്നതായി അതോറിറ്റി സ്ഥിരീകരിച്ചു. ഭാവി പദ്ധതികളുടെ ഭാഗമായി, പക്ഷികൾക്ക് നമ്പർ നൽകി, കൃത്രിമ കൂടുകെട്ടൽ പ്ലാറ്റ്ഫോമുകൾ സ്ഥാപിച്ച്, ഈ പക്ഷിയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ പുനരുൽപാദനത്തെ പിന്തുണയ്ക്കുന്നതിനുമായി പൊതുജന അവബോധ കാമ്പയിനുകൾ വിപുലീകരിച്ച് ഓസ്പ്രേയുടെ ചലനം നിരീക്ഷിക്കാൻ അതോറിറ്റി ശ്രമിക്കുന്നു.
1999 ലെ ഫെഡറൽ നിയമം 24 പ്രകാരം ഓസ്പ്രേ സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഈ നിയമം പക്ഷിയെ വേട്ടയാടുന്നത്, കൊല്ലുന്നത്, പിടിക്കുന്നത്, മുട്ടകളോ കുഞ്ഞുങ്ങളോ ശേഖരിക്കുന്നത്, അല്ലെങ്കിൽ അതിന്റെ പ്രജനന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു. ഈ ഇനത്തെയും അതിശന്റ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ നടപടികൾ നിരീക്ഷിക്കാനും നടപ്പിലാക്കാനും അതോറിറ്റി നിരന്തരം രംഗത്തുണ്ട്.
പ്രാധാന പ്രത്യേകതകൾ
55-60 സെന്റീമീറ്റർ വരെ നീളവും 120-175 സെന്റീമീറ്റർ വരെ ചിറകുവലിപ്പവുമുള്ള വലിയ പക്ഷിയാണ് ഓസ്പ്രേ. ഇതിന്റെ മുകൾഭാഗം തവിട്ടുനിറത്തിലും അടിഭാഗം ചാരനിറത്തിലുമാണ്. കണ്ണിനു കുറുകെയുള്ള കറുത്ത പാടുകൾ ശ്രദ്ധേയമാണ്.
ഭക്ഷണരീതി
ഇവ പ്രധാനമായും മത്സ്യത്തെയാണ് ഭക്ഷിക്കുന്നത്. മത്സ്യം പിടിക്കുന്നതിനായി ശരീരത്തിലെ താലുകളാണ് ഉപയോഗിക്കുന്നത്, കൊക്കുകൾ ഉപയോഗിക്കുന്നില്ല.
വേട്ടയാടൽ
വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് ഓസ്പ്രേ നിമിഷങ്ങളോളം വായുവിൽ വട്ടമിട്ട് പറക്കും. ഇതിലൂടെ ഇരയെ കൃത്യമായി കണ്ടെത്താൻ കഴിയും.
കുടുംബജീവിതം
വസന്തകാലത്തും ശരത്കാലത്തും ഇവ കുടിയേറിപ്പാർക്കുന്നു. കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭക്ഷണം നൽകി ഇവ വളർത്തുന്നു. കുഞ്ഞുങ്ങൾ പറന്നുയർന്നതിന് ശേഷം കുറച്ച് നാളുകൾ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നു.
പ്രത്യേകതകൾ
ഓസ്പ്രേകൾക്ക് മികച്ച കാഴ്ചശക്തി ലഭിക്കുന്നതിനായി മനുഷ്യരിലുള്ളതിനേക്കാൾ കൂടുതൽ ഫോവകളും ഫോട്ടോറിസെപ്റ്റർ സെല്ലുകളും ഉണ്ട്.
വംശനാശം
1950-കൾക്കും 1970-കൾക്കുമിടയിൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എന്നാൽ 1972-ൽ ഡി.ഡി.ടി നിരോധിച്ചതോടെ ഇവയുടെ എണ്ണം വീണ്ടും വർദ്ധിച്ചു.
എന്താണ് ഡി.ഡി.ടി
കൃഷിയിലെ മലേറിയ, ടൈഫസ് തുടങ്ങിയ കീടജന്യ രോഗങ്ങളെ ചെറുക്കുന്നതിനായി ഒരുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു കൃത്രിമ കീടനാശിനിയായ ഡൈക്ലോറോഡിഫെനൈൽട്രിക്ലോറോഎഥേനിന്റെ ചുരുക്കപ്പേരാണ് ഡി.ഡി.ടി. പാരിസ്ഥിതിക സ്ഥിരതയും വന്യജീവികൾക്കും മനുഷ്യർക്കും ദോഷം വരുത്താനുള്ള സാധ്യതയും കാരണം, 1972ൽ യു.എസ് ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതിന്റെ ഉപയോഗം നിരോധിച്ചിരുന്നു. എന്നാൽ പരിമിതമായ രോഗവാഹക നിയന്ത്രണത്തിനായി ചില രാജ്യങ്ങളിൽ ഇത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.


