മുബാറക് അൽ കബീറിൽ ഉപേക്ഷിക്കപ്പെട്ട 27 കാറുകൾ നീക്കി
text_fieldsകുവൈത്ത് സിറ്റി: ശുചിത്വ നിലവാരം മെച്ചപ്പെടുത്തൽ, റോഡുകളിലെ തടസ്സങ്ങൾ നീക്കൽ, മാലിന്യം തെറ്റായി തള്ളുന്നത് തടയൽ എന്നിവയുടെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് തൊഴില്‍ വകുപ്പ് വിപുലമായ പരിശോധന നടത്തി.
പരിശോധനകളിൽ, മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ച 27 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, സ്ക്രാപ്പ് മെറ്റീരിയലുകൾ, ബോട്ടുകൾ എന്നിവ സംഘങ്ങൾ നീക്കം ചെയ്തു. പൊതു ശുചിത്വം, റോഡ് തടസ്സം എന്നിവയുമായി ബന്ധപ്പെട്ട 40 നിയമലംഘനങ്ങൾ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട കാറുകളിലും വാണിജ്യ കണ്ടെയ്നറുകളിലും നീക്കം ചെയ്യാനുള്ള സ്റ്റിക്കറുകൾ പതിച്ചു.
20 പഴയ മാലിന്യ കണ്ടെയ്നറുകൾ മാറ്റിസ്ഥാപിച്ചു. എല്ലാ ഗവർണറേറ്റുകളിലും പൊതുശുചിത്വ, റോഡ് തൊഴിൽ വകുപ്പ് സംഘം പരിശോധന ശക്തമാക്കുന്നത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും മുനിസിപ്പൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഉണർത്തി.