Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ലി​ഫോ​ർ​ണി​യ​യി​ലെ...

കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശം
cancel

കു​വൈ​ത്ത് സി​റ്റി: കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി കു​വൈ​ത്ത്. ലൊ​സാ​ഞ്ച​ല​സി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ കു​വൈ​ത്ത് പൗ​ര​ന്മാ​രോ​ടും പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​മേ​രി​ക്ക​യി​ലെ കു​വൈ​ത്ത് സ്റ്റേ​റ്റ് എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും എം​ബ​സി ഉ​ണ​ർ​ത്തി. ആ​വ​ശ്യ​മെ​ങ്കി​ൽ എം​ബ​സി​യു​മാ​യോ ബ​ന്ധ​പ്പെ​ട്ട കോ​ൺ​സു​ലേ​റ്റു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേ​ശി​ച്ചു.

ഡോ​ണ​ള്‍ഡ് ട്രം​പ് സ​ര്‍ക്കാ​റി​ന്റെ കു​ടി​യേ​റ്റ ന​യ​ത്തി​നെ​തി​രെ കാ​ലി​ഫോ​ര്‍ണി​യ​യി​ലെ ലൊ​സാ​ഞ്ച​ല​സി​ല്‍ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​വൈ​ത്ത് എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ലൊ​സാ​ഞ്ച​ല​സി​ലു​ട​നീ​ളം വ്യാ​ഴാ​ഴ്ച മു​ത​ല്‍ കു​ടി​യേ​റ്റ കാ​ര്യ​വി​ഭാ​ഗം റെ​യ്ഡ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധം ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ചു.

Show Full Article
TAGS:california protests Advice gulf 
News Summary - Advice to stay away from protests in California
Next Story