സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കുവൈത്ത് റേഞ്ച് ഭാരവാഹികൾ
text_fieldsഅബ്ദു റഹീം ഹസനി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുസ്സലാം പെരുവള്ളുര്‍, അബ്ദുൽ കരീം ഫൈസി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിനു (കെ.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കുവൈത്ത് റേഞ്ച് 2025 - 2026 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയോഗം കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം ഹസനി അദ്ധ്യക്ഷതവഹിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി പ്രവർത്തന റിപ്പോർട്ടും അബ്ദുസ്സലാം പെരുവള്ളുര്‍ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുല്‍ ഹകീം മുസ്ലിയാര് പ്രാർഥന
നിർവഹിച്ചു.
കേന്ദ്ര സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ഇ.എസ് അബ്ദുറഹ്മാൻ ഹാജി, മുസ്തഫ ദാരിമി, അബ്ദുൽനാസര്‍ കോഡൂർ, ഹസ്സൻ തഖ്വ, അബ്ദുസ്സലാം മുസ്ലിയാര്, ശിഹാബ് കോഡൂർ, മുഹമ്മദ് എ.ജി, അഷ്റഫ് സല്‍വ, അബ്ദുൽ നാസര്‍ അസ്ലമി എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് ദാരിമി സ്വാഗതവും അബ്ദുസ്സലാം പെരുവള്ളുര്‍ നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർ ശംസുദ്ദീൻ ഫൈസി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: അബ്ദു റഹീം ഹസനി (പ്രസി), മുഹമ്മദ് അമീൻ മുസ്ലിയാർ, അബ്ദുല്‍ ഹകീം മുസ്ലിയാര്(വൈ.പ്രസി), അബ്ദുൽ ഹമീദ് അൻവരി (ജന.സെക്ര),അബ്ദു കുന്നംപുറം, മുഹമ്മദ് ദാരിമി (ജോ. സെക്ര),അബ്ദുൽ കരീം ഫൈസി (പരീക്ഷ ബോർഡ് ചെയർമാൻ), അബ്ദുൽ റഹ്മാൻ ഫൈസി, ശംസുദ്ദീൻ യമാനി (പരീക്ഷ ബോർഡ് വൈസ് ചെയർമാൻ), മുഹമ്മദലി പുതുപ്പറമ്പ് (ഐ.ടി. കോഓഡിനേറ്റർ),അബ്ദുസ്സലാം പെരുവള്ളുര്‍ (ട്രഷ).