ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം അപലപനീയം -കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ സുപ്രീം കോടതിയിൽ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ആവശ്യപ്പെട്ടു. സംഘ്പരിവാർ രാഷ്ട്രീയം നടപ്പിലാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ആക്രമണം.
കോടതികൾ നീതിയുടെ അവസാന ആശ്രയമാണ്. അവിടത്തെ അന്തസ്സും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്നത് രാജ്യത്തിന് അപമാനമാണ്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.