ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ഓണാഘോഷം
text_fieldsഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ഓണാഘോഷത്തിൽ സെക്രട്ടറി സുനു വർഗീസ് തിരിതെളിയിക്കുന്നു
കുവൈത്ത് സിറ്റി: ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ കുവൈത്ത് ഓണാഘോഷം അബ്ബാസിയ ആസ്പയർ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. ‘പൊന്നോണം’ എന്ന പേരിൽ നടന്ന ആഘോഷത്തിൽ വർണശബളമായ ഘോഷയാത്ര, താലപ്പൊലി, ശിങ്കാരിമേളം, പുലികളി, ഓണസദ്യ എന്നിവ ഒരുക്കി.
10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അസോസിയേഷന്റെ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. മഹാദേവ ഗ്രൂപ്പിന്റെ തിരുവാതിര, ഗാനമേള, ഡി.ജെ മ്യൂസിക്, ഡാൻസ്, വിവിധ കലാപരിപാടികൾ എന്നിവയും ആഘോഷത്തിന് മികവേകി. പ്രസിഡണ്ട് സലിം ബാലുശ്ശേരി അധ്യക്ഷത വഹിച്ചു.
അൽ അൻസാരി എക്സേഞ്ച് ബിസിനസ് മാനേജർ ശ്രീജിത്ത്, ചെസ്സിൽ രാമപുരം, സലിം കൊമേരി, പ്രാവാസി ടാക്സി സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പി.എൻ. ജോതിദാസ് ഓണ സന്ദേശം കൈമാറി. സെക്രട്ടറി സുനു വർഗീസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ജയ്സൺ പാപ്പച്ചൻ നന്ദിയും പറഞ്ഞു.