Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാപനില കുറയുന്നു;...

താപനില കുറയുന്നു; തിങ്കളാഴ്ച രാവിലെ വരെ മഴ സാധ്യത

text_fields
bookmark_border
താപനില കുറയുന്നു; തിങ്കളാഴ്ച രാവിലെ വരെ മഴ സാധ്യത
cancel

കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി കുറയും. തിങ്കളാഴ്ച രാവിലെ വരെ പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ നേരിയ ആയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തലത്തിലുള്ള താഴ്ന്ന താപനിലയോടൊപ്പം, ഈർപ്പമുള്ള ഉപരിതല ന്യൂനമർദ വികാസത്തിന്റെ സ്വാധീനത്തിലാണ് കുവൈത്തെന്ന് കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും കാണിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടുന്നതിനും, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റിനും കാരണമാകും.

ഞായറാഴ്ച ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണ്ണമായും മേഘാവൃതമോ ആയിരിക്കും. പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റും വീശിയേക്കാം. തിങ്കളാഴ്ച അല്പം ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയാകും. പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസാണ്. ചൊവ്വാഴ്ച മിതമായ കാലാവസ്ഥയാകും. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസാകും.

ബുധനാഴ്ച താരതമ്യേന തണുപ്പുള്ളതും, ഭാഗികമായോ പൂർണ്ണമായോ മേഘാവൃതവുമായ കാലാവസ്ഥയാകും. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉയർന്ന താപനില 19ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ അന്തരീക്ഷമായിരുന്നു. മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. ഇടക്കിടെ കാറ്റിന്റെ വേഗത കൂടുകയും പൊടിപടലങ്ങൾ ഉയരുകയും ഉണ്ടായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Rain Kuwait Gulf News 
News Summary - chance for rain in kuwait
Next Story