Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് അന്താരാഷ്ട്ര...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 2 നിർമാണം വേഗത്തിലാക്കും

text_fields
bookmark_border
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 2 നിർമാണം വേഗത്തിലാക്കും
cancel

കുവൈത്ത് സിറ്റി: നിർമാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്.

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ ജാബിർ അസ്സബാഹ്, പദ്ധതി ഉദ്യോഗസ്ഥർ എന്നിവർ പ്രാധാനമന്ത്രിയെ അനുഗമിച്ചു.

പദ്ധതിയുടെ വിവിധ വശങ്ങളും നിർമാണ പുരോഗതിയും ഉദ്യോഗസഥർ പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യത്തെ പ്രധാന വികസന പദ്ധതികളിലൊന്നായ ടെർമിനലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, നടപ്പാക്കുന്നതിലെ തടസ്സങ്ങൾ മറികടക്കാൻ സർക്കാർ ഏജൻസികളും പൊതുമരാമത്ത് മന്ത്രാലയവും തമ്മിലുള്ള സഹകരണം ഉറപ്പാക്കാനും നിർദ്ദേശിച്ചു.

രാജ്യത്തെ വ്യോമഗതാഗത മേഖലയിൽ പുതിയ ടെർമിനൽ ഗുണപരമായ നാഴികക്കല്ലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പദ്ധതി ഉടൻ പ്രവർത്തനസജ്ജമാക്കുന്നതിന് പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്നും ഉണർത്തി.

Show Full Article
TAGS:International Airport Terminal 2 Kuwait 
News Summary - Construction of Kuwait International Airport Terminal 2 to be Expedited
Next Story