Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2026 6:06 AM GMT Updated On
date_range 11 July 2026 6:06 AM GMTഅന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖല നടത്തി; വിദേശികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖല നടത്തിയ കേസിൽ കുവൈത്തിൽ മൂന്ന് വിദേശികൾക്ക് തടവ് ശിക്ഷ. പ്രതികൾക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷയാണ് നൽകിയത്. പ്രതികൾ അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിച്ചതായും കോടതി കണ്ടെത്തി.
പ്രതികൾക്ക് 16.839 ദശലക്ഷം ദീനാർ പിഴയും കോടതി ചുമത്തി. നിയമവിരുദ്ധ വരുമാനം, വ്യാജ രേഖകൾ, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടാനും ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിച്ച ചൂതാട്ട പ്ലാറ്റ്‌ഫോമിൽ പണം ശേഖരിക്കാനും സമ്മാന തുക നൽകാനും ഇടനിലക്കാരെയും പ്രതികൾ ഉപയോഗിച്ചിരുന്നു. ഫണ്ടുകളുടെ ഉറവിടം മറക്കാൻ ഷെൽ കമ്പനികൾ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. അഞ്ച് വ്യാജ കമ്പനികൾക്കെതിരെയും 8.419 ദശലക്ഷം ദീനാർ അധിക പിഴ ചുമത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശ പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Next Story


