Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാടക വീട്ടില്‍...

വാടക വീട്ടില്‍ ക്രിപ്‌റ്റോ കറൻസി മൈനിങ്; കുവൈത്തിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
crypto currency
cancel

കുവൈത്ത് സിറ്റി: റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അനധികൃതമായി ക്രിപ്‌റ്റോ കറൻസി മൈനിങ് നടത്തിയയാളെ ആഭ്യന്തരമന്ത്രാലയം പിടികൂടി. സബാഹ് അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ വാടക വീട്ടില്‍ മൈനിങ് പ്രവർത്തനത്തിൽ ഏര്‍പ്പെട്ട പൗരനെയാണ് അറസ്റ്റ് ചെയ്തത്.

വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കമ്പ്യൂട്ടറുകളും ഇലക്ട്രിക് വസ്തുക്കളും അടക്കം മൈനിങ് ഉപകരണങ്ങളും പിടിച്ചെടുത്തു. രാജ്യത്ത് വൈദ്യുതി ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നേരത്തെ നടന്ന പരിശോധനയില്‍ ക്രിപ്‌റ്റോ മൈനിങ് നടത്തിയ നിരവധി പേർ പിടിയിലായിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ശക്തമായ നടപടി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article
TAGS:Crypto Currency mining rented house Man Arrested Kuwait News Gulf News 
News Summary - Cryptocurrency mining in rented house; Man arrested in Kuwait
Next Story