Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2026 8:10 AM GMT Updated On
date_range 8 Nov 2026 8:10 AM GMTസൈന്യത്തിന്റെ ജാഗ്രത വിലയിരുത്തി ‘ഡെസേർട്ട് ഫ്ലാഷ് -1’
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സൈന്യത്തിന്റെ ‘ഡെസേർട്ട് ഫ്ലാഷ് 1’ സൈനിക അഭ്യാസം പൂർത്തിയായി. രണ്ട് ദിവസങ്ങളായി കരസേനയും സിഗ്നൽ കോർപ്സും സംയുക്തമായാണ് അഭ്യാസം നടത്തിയത്. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാന്റെ മേൽനോട്ടത്തിലായിരുന്നു അഭ്യാസം. സൈനികരുടെ പ്രവർത്തന സജ്ജതയും തയ്യാറെടുപ്പുകളും ശക്തിപ്പെടുത്തുകയും ആശയവിനിമയ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തുകയായിരുന്നു ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനുള്ള സൈനികരുടെ ശേഷിയും അഭ്യാസത്തിൽ വിലയിരുത്തി. മുതിർന്ന സൈനിക കമാൻഡർമാരും പങ്കെടുത്തു.
Next Story


