Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 3:59 AM GMT Updated On
date_range 21 May 2026 3:59 AM GMTവ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്- ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയും ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും പ്രചരിക്കുന്ന ഇത്തരത്തിലുള്ള ലിങ്കുകൾ തട്ടിപ്പിനായുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാഫിക് പിഴകൾ സഹൽ ആപ്പും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളും വഴി മാത്രമാണ് അടക്കേണ്ടത്. വേനൽക്കാല അവധിക്കാലത്ത് വ്യാജ വെബ്‌സൈറ്റുകൾ വഴി തട്ടിപ്പ് ശ്രമങ്ങൾ വർധിക്കാറുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകൾക്കെതിരെ നിയമനടപടികൾ തുടരുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Next Story


