ദുബൈ ദുബൈ കറക് മക്കാനി സാൽമിയയിൽ പുതിയ ബ്രാഞ്ച് തുറന്നു
text_fieldsദുബൈ ദുബൈ കറക് മക്കാനിയുടെ പുതിയ ബ്രാഞ്ച്
കുവൈത്ത് സിറ്റി: കുവൈത്തിലും ജി.സി.സിയിലും ജനങ്ങളുടെ പ്രിയ സഥാപനമായ ദുബൈ ദുബൈ കറക് മക്കാനിയുടെ പുതിയ ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു. സാൽമിയ ബ്ലോക്ക് 10ൽ യൂസുഫ് അൽ ബദർ സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. ദുബൈ ദുബൈ കറക് മക്കാനിയുടെ സാൽമയിയിലെ രണ്ടാമത്തെയും കുവൈത്തിലെ 11ാമത്തെയും ജി.സി.സിയില 14ാംമത്തെയും ബ്രാഞ്ചാണ് ഇത്.
2019 ൽ ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിങ്ങിൽ എം.എ യൂസഫലിയാണ് കുവൈത്തിലെ ആദ്യത്തെ ഔട്ട് ലറ്റ് ഉദ്ഘാടനം ചെയ്തത്. മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തമായി തയാറാക്കിയ ആരോഗ്യകരമായ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്ത ഇവ ആസ്വാദകരമായ രുചി സമ്മാനിക്കുന്നു. ഫ്രഷ് മിൽക്കിൽ തയാറാക്കുന്ന സമാവർ ചായ പുതിയ ഔട്ട്‍ലറ്റിന്റെ പ്രത്യേകതയാണ്.
ഇതിനൊപ്പം എണ്ണക്കടികൾ, ജ്യൂസ്, സാൻഡ്വിച്ച്, വിവിധ രുചികളിലുള്ള ചിക്കൻ ശവായ (മാജിക് മസാല, മാജിക് ഡബിൾ സ്പൈസി, ചീസ്), തലശ്ശേരി ദം ബിരിയാണി, ട്രൈൻ ബിരിയാണി തുടങ്ങി വ്യത്യസ്ത വിഭവങ്ങളും ലഭ്യമാണ്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നരായ ഷെഫുകൾ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.
ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും അടുത്ത ബ്രാഞ്ച് ഉടൻ ദജീജിൽ തുറക്കുമെന്നും വൈകാതെ കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും മാനേജ്മെൻ്റ് അറിയിച്ചു. ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, ഐ ബ്ലാക്ക് ലഗേജ്ജ്, കോജാത്തി, താര ടൂത്ത് ബ്രഷ്, വൈഗ ബാത്ത് സോപ്പ് എന്നീ സംരംഭങ്ങളും കുവൈത്തിൽ ഉണ്ട്.