Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 6:31 AM GMT Updated On
date_range 7 Nov 2026 6:31 AM GMTതീയതിയിൽ കൃത്രിമം കാട്ടി കേടായ വസ്തുക്കളുടെ വിൽപ്പന: ഒരാൾ പിടിയിൽ
text_fieldscamera_alt
ആസിഫ് ഇസ്മായിൽ പഠാനെ പോലീസ് അറസ്റ്റ് ചെയ്തു.
കുവൈത്ത് സിറ്റി: കേടായ മത്സ്യത്തിന്റെയും മാംസത്തിന്റെയും കാലാവധി തിയതിയിൽ കൃത്രിമം കാട്ടി റെസ്റ്റോറന്റുകൾക്ക് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഈജിപ്ത് പൗരനെയാണ് ഷുവൈഖിലെ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. കേടായ ഉൽപ്പന്നങ്ങളിലെ പഴയ കാലാവധി തിയതികൾ മാറ്റി പുതിയ തീയതികൾ രേഖപ്പെടുത്തുകയായിരുന്നു ഇയാൾ.
പരിശോധനയിൽ ഒരു ടൺ കേടായ മത്സ്യവും 68 കിലോ മാംസവും പിടിച്ചെടുത്തു. മാംസം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ബസ്സിലും അധികൃതർ പരിശോധന നടത്തി.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നശിപ്പിച്ചു. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story


