സഹപ്രവർത്തകന്റെ കുടുംബത്തിന് പ്രവാസി ടാക്സി കുവൈത്ത് കൈത്താങ്ങ്
text_fieldsമന്ത്രി എ.കെ. ശശീന്ദ്രൻ ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരവെ അന്തരിച്ച ജബ്ബാറിന്റെ കുടുംബത്തിന് പ്രവാസി ടാക്സി കുവൈത്ത് കൂട്ടായ്മയുടെ കൈത്താങ്ങ്. സംഘടന സമാഹരിച്ച 4,15,000 രൂപയുടെ ധനസഹായം ജബ്ബാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കൈമാറി. കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു.
പ്രവാസലോകത്തെ സഹപ്രവർത്തകർക്കിടയിലുള്ള ഇത്തരമൊരു വലിയ കരുതൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ജബ്ബാറിന്റെ മകൾ തസ്നിയ ജബ്ബാർ മന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. പ്രവാസി ടാക്സി കുവൈത്ത് അംഗങ്ങളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രവാസി ടാക്സി കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുക സമാഹരിച്ചത്. കഴിഞ്ഞ ജൂൺ 14നാണ് ജബ്ബാർ കുവൈത്തിൽ മരണപ്പെട്ടത്.


