പ്രവാസി വെൽഫെയർ നോർക്ക റൂട്ട്സ് ശിൽപശാല
text_fieldsകുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് നടത്തി വരുന്ന ‘അടുത്തറിയാം പ്രവാസി ക്ഷേമ പദ്ധതികൾ’ കാമ്പയിന്റെ ഭാഗമായി റിഗ്ഗായ് യൂനിറ്റ് പഠന ക്ലാസ് സംഘടിപ്പിച്ചു. യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ടിജോ വർഗീസ് അധ്യക്ഷത വഹിച്ചു. നോർക്ക ആൻഡ് ഗവൺമെൻറൽ അഫയേഴ്സ് യൂനിറ്റ് കൺവീനർ അഡ്വ. സിറാജ് സ്രാമ്പിക്കൽ പ്രസന്റേഷൻ അവതരിപ്പിച്ചു. നോർക്ക ഐഡി, സാന്ത്വന പദ്ധതി, പ്രവാസി ലോൺ, കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, നോർക്ക ഇൻഷുറൻസ്, പ്രവാസി രക്ഷ ഇൻഷുറൻസ്, നോർക്ക കെയർ, പെൻഷൻ, കുടുംബ പെൻഷൻ, വിവാഹ സഹായം, പ്രസവാനുകൂല്യം, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
‘ക്ഷേമ രാഷ്ട്രത്തിലേക്കുള്ള പടവുകൾ’ എന്ന വിഷയത്തിൽ കേന്ദ്ര സെക്രട്ടറി അഫ്താബ് ആലം മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിട്ടിട്ടും സാധാരണക്കാരായ പൗരന്മാർക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾ അപ്രാപ്യമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി കെ.സി. ഷമീർ സ്വാഗതവും ട്രഷറർ അഷ്റഫ് ദല്ല നന്ദിയും പറഞ്ഞു.