Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2026 3:56 AM GMT Updated On
date_range 25 Aug 2026 3:56 AM GMTപ്രവാസി ക്ഷേമ പെൻഷൻ: സർക്കാർ തീരുമാനം സ്വാഗതാർഹം - കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കാൻ 32കോടി അനുവദിച്ച യു.ഡി.എഫ് സർക്കാറിന്റെ തീരുമാനം കുവൈത്ത് കെ.എം.സി.സി സ്വാഗതം ചെയ്തു. വിദേശ രാജ്യങ്ങളിൽ തൊഴിലെടുത്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന പ്രവാസികൾക്കുള്ള പെൻഷൻ ഇടത് സർക്കാറിന്റെ കാലത്ത് വിതരണം ചെയ്യാതെ കുടിശ്ശിക വരുത്തുകയായിരുന്നു. കൃത്യമായി അംശാദയം അടച്ച് കാത്തിരുന്നവരാണ് പെൻഷൻ കിട്ടാതെ വലഞ്ഞത്.
ഓണത്തിന് മുമ്പ് പെൻഷൻ കുടിശ്ശിക മുഴുവൻ തീർക്കാനുള്ള തീരുമാനം എല്ലാ വിഭാഗം ജനതയോടും സർക്കാറിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് ഡോ. മുഹമ്മദലി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അറിയിച്ചു.
Next Story


