Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹവല്ലിയിൽ വ്യാപക...

ഹവല്ലിയിൽ വ്യാപക സുരക്ഷ പരിശോധന

text_fields
bookmark_border
ഹവല്ലിയിൽ വ്യാപക സുരക്ഷ പരിശോധന
cancel

കുവൈത്ത് സിറ്റി: ഹവല്ലിയിൽ സുരക്ഷാ പരിശോധനയിൽ 1,189 നിയമലംഘനങ്ങൾ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ 602 നിയമനടപടികൾ രേഖപ്പെടുത്തി. 353 ട്രാഫിക് ലംഘനങ്ങൾക്ക് പിഴ ചുമത്തുകയും 43 വാഹനങ്ങളിൽ മുന്നറിയിപ്പ് നോട്ടീസുകൾ പതിക്കുകയും ചെയ്തു.

പിടികിട്ടാപ്പുള്ളികളും ഒളിവിലുള്ളവരുമായ 23 പേരെയും, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പേരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 11 പേരെയും, ലഹരിമരുന്നുമായി ആറു പേരെയും, അനധികൃത തെരുവ് കച്ചവടക്കാരായ നാലു പേരെയും, മദ്യവുമായി രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 വാഹനങ്ങൾ കണ്ടെത്തി. പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് നൽകി.

കുവൈത്ത് ഫയർ ഫോഴ്സ് 170 ലംഘന റിപ്പോർട്ടുകൾ നൽകുകയും 111 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ കേടായ 55 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. 27 നിയമലംഘന റിപ്പോർട്ടുകൾ നൽകി. 15 ഭക്ഷണശാലകൾ അടച്ചുപൂട്ടി. വാണിജ്യ-വ്യവസായ മന്ത്രാലയം 43 നിയമലംഘന റിപ്പോർട്ടുകളും പുറപ്പെടുവിച്ചു.

കുവൈത്ത് മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 24 വാഹനങ്ങൾ നീക്കം ചെയ്തു. 16 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 70 വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 27 നോട്ടീസുകൾ നൽകുകയും ചെയ്തു. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി 70 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 11 പരിശോധനാ റിപ്പോർട്ടുകളും നിയമലംഘനം സംബന്ധിച്ച മൂന്നു റിപ്പോർട്ടുകളും തയ്യാറാക്കി.

നിയമലംഘകരെ പിടികൂടുന്നതിനും വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുന്നതിനുമായി സുരക്ഷാ-ഗതാഗത പരിശോധനാ നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Security Inspection Hawalli Kuwait 
News Summary - Extensive security inspection conducted in Hawalli
Next Story