അഡ്വ. തോമസ് പണിക്കർക്ക് വേൾഡ് മലയാളി കൗൺസിൽ യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്ക് പോകുന്ന അഡ്വ. തോമസ് പണിക്കർക്കും ഭാര്യ സുജൻ പണിക്കർക്കും വേൾഡ് മലയാളി കൗൺസിൽ കുവൈത്ത് പ്രൊവിൻസ് യാത്രയയപ്പ് നൽകി. ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ മോഹൻ ജോർജ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) വൈസ് ചെയർമാനായി തെരഞ്ഞെടുത്ത കെ.പി. സുരേഷിനെ ചടങ്ങിൽ ആദരിച്ചു.
കെ.പി.സുരേഷ്, സിബി തോമസ്, ജോർജ് ജോസഫ് (ഷിന്റോ), അഡ്വ. മുഹമ്മദ് ബഷീർ, ബിനോയി സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, നവീൻ പൗലോസ്, അനൂപ് തോമസ്, ദീപ സുരേഷ്,റാഫിയ അനസ്, ട്രീസ ലാലിച്ചൻ,സഞ്ജിത്ത് കൃഷ്‌ണൻ, ജിനു വൈകത്ത്, എസ്.ജെ.സാബു, ജയരാജ് ഭാട്ടിയ എന്നിവർ ആശംസ നേർന്നു.തോമസ് പണിക്കറും, സുജനും മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ജസ്റ്റിമോൾ തോമസ് സ്വാഗതവും, ട്രഷറർ സുരേഷ് ജോർജ് നന്ദിയും പറഞ്ഞു.


