ഫിറ കുവൈത്ത് ‘നോർക്ക കെയർ’ ഇൻഷുറൻസ് ഹെൽപ് ഡെസ്ക്
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ പദ്ധതിയിൽ ചേരാൻ താല്പര്യപ്പെടുന്നവർക്ക് ഫിറ ഹെൽപ്പ് ഡെസ്ക് ഒരുക്കിയതായി ഫിറ കുവൈത്ത് അറിയിച്ചു.അപേക്ഷകർ നോർക്ക ഐ.ഡി കാർഡ് കോപ്പി, പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ/പാസ്പോർട്ട് / ജനനസർട്ടിഫിക്കറ്റ്) എന്നിവ കരുതണം. നോർക്ക ഐ.ഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട് ഐ.ഡി കാർഡിന് അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് +965 60671045,+91 6282713637,+965 41105354 വാട്ട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.