Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫസ്റ്റ്, ബിസിനസ് ...

ഫസ്റ്റ്, ബിസിനസ് ക്ലാസ് ബുക്കിങ്ങുകൾ ഇക്കണോമിയിലേക്ക് മാറ്റില്ല

text_fields
bookmark_border
ഫസ്റ്റ്, ബിസിനസ്   ക്ലാസ് ബുക്കിങ്ങുകൾ ഇക്കണോമിയിലേക്ക് മാറ്റില്ല
cancel

കുവൈത്ത് സിറ്റി: ഫസ്റ്റ്, ബിസിനസ് ക്ലാസ് ബുക്കിംഗുകൾ ഇക്കണോമിയിലേക്ക് മാറ്റുമെന്ന വാർത്ത കുവൈത്ത് എയർവേസ് നിഷേധിച്ചു.

പ്രചരിക്കുന്ന വാർത്തകൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി. സ്ഥിരീകരിച്ച ബുക്കിംഗുകളും യാത്രക്കാർ തിരഞ്ഞെടുത്ത യാത്രാ ക്ലാസും നിലനിർത്തുമെന്ന് അറിയിച്ചു.

പ്രവർത്തന കാരണങ്ങളാൽ മാറ്റം വേണ്ടിവന്നാൽ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വ്യക്തമാക്കി. യാത്രക്കാരുടെ അവകാശങ്ങളും അർഹമായ നഷ്ടപരിഹാരവും സംരക്ഷിക്കുമെന്നും കുവൈത്ത് എയർവേയ്‌സ് അറിയിച്ചു.

Show Full Article
TAGS:airline Passenger economy class 
News Summary - First and Business Class Bookings Will Not Be Downgraded to Economy
Next Story