ഫോക്ക് വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും
text_fieldsഎൽദോ കുര്യാക്കോസ്, ശ്രീഷിൻ ,കെ.വി. സൂരജ്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ അസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. ഫോക്ക് മെമ്പറും യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി.സൂരജ് സാമ്പത്തിക റിപ്പോർട്ടും ചാരിറ്റി സെക്രട്ടറി പി.കെ. സജിൽ ചാരിറ്റി റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി അംഗം എൻ.വി. മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. ഓമനക്കുട്ടൻ, എം.എൻ. സലിം, രാജേഷ് എ.കെ, ഷജ്ന സുനിൽ, രാജേഷ് കുമാർ, പ്രസാദ്, നികേഷ്, ശ്രീഷ ദയാനന്ദൻ, സാബു ടി.വി, സോമൻ പി, ബിന്ദു രാധാകൃഷ്ണൻ, പ്യാരി ഓമനക്കുട്ടൻ എന്നിവർ വിവിധ പരിപാടികൾ ഏകോപിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് സ്വാഗതവും പ്രസിഡന്റ് എൽദോ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എൽദോ കുര്യാക്കോസ് (പ്രസി), ശ്രീഷിൻ (ജനറൽ സെക്രട്ടറി), കെ.വി. സൂരജ് (ട്രഷറർ), പ്രമോദ് വി.വി (ജോയന്റ് ട്രഷറർ), സുരേഷ് ബാബു, എം.വി. രാഹുൽ ഗൗതമൻ, കെ.പി. പ്രണീഷ് (വൈ.പ്രസി), ടി. മഹേഷ്കുമാർ (അഡ്മിൻ), കെ. ദയാനന്ദൻ (മെമ്പർഷിപ്പ്), പ്രമോദ് കൂലേരി (മീഡിയ), എൻ.കെ. വിജയകുമാർ (സ്പോർട്സ്), സുമേഷ് കുഞ്ഞിരാമൻ (ആർട്സ്), പി.കെ.സജിൽ (ചാരിറ്റി).


