ഫോർബ്സ് മിഡിൽ ഈസ്റ്റ് സുസ്ഥിരത പട്ടികയിൽ നാല് കുവൈത്തികള്‍
text_fieldsകുവൈത്ത് സിറ്റി: ഫോർബ്സ് മിഡിൽ ഈസ്റ്റ് സുസ്ഥിരത പട്ടികയിൽ നാല് കുവൈത്തികള്‍. നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് വൈസ് ചെയർമാനും ഗ്രൂപ്പ് സി.ഇ.ഒയുമായ ഇസാം അൽ സാഗർ തുടർച്ചയായി രണ്ടാം വർഷവും കുവൈത്തില്‍ നിന്നും ഇടം നേടി. ബാങ്കിംഗ്, ഫിനാൻസ് മേഖലയില്‍ മിഡിൽ ഈസ്റ്റിൽ ആറാം സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. കെ.ഐ.പി.സി.ഒ,സി.ഇ.ഒ ശൈഖ അദാന നാസർ അസ്സബാഹ്, സെയ്ൻ ഗ്രൂപ്പ് വൈസ് ചെയർമാനും സി.ഇ.ഒയുമായ ബദർ അൽ ഖറാഫി, അജിലിറ്റി വൈസ് ചെയർമാനും സി.ഇ.ഒയുമായ താരിഖ് അൽ സുൽത്താൻ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ.
സുസ്ഥിര ധനസഹായം, ഊർജ്ജവും വിഭവ ഉപഭോഗവും പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്ന് ഫോർബ്സ് വ്യക്തമാക്കി. 67 നേതാക്കളുമായി യു.എ.ഇയാണ് പട്ടികയിൽ ഏറ്റവും കൂടുതൽ പേരുള്ളവർ. 23 പേരുമായി സൗദി അറേബ്യ രണ്ടാമതും, 12 പേരുമായി ഈജിപ്ത് മൂന്നാമതുമാണ്.