Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലഹരി വസ്തുക്കളുമായി...

ലഹരി വസ്തുക്കളുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
ലഹരി വസ്തുക്കളുമായി നാലുപേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്നും മദ്യവും കൈവശം വച്ചതിന് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതു. മയക്കുമരുന്നുമായി രണ്ടു ദിവസം മുമ്പ് 11 പേരെ കുവൈത്ത് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതിന് പിറകെയാണ് പുതിയ സംഭവം.

ലഹരി ബാധയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും മയക്കുമരുന്ന് കടത്ത്, ഉൽപാദനം, ഉപയോഗം എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സുരക്ഷാ നടപടികൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലഹരി കേസിൽ കനത്ത ശിക്ഷകളും പിഴകളും ഉൾപ്പെടുത്തി പുതിയ നിയമത്തിന് കു​വൈത്ത് അടുത്തിടെ രൂപം നൽകിയിട്ടുണ്ട്.

Show Full Article
TAGS:Narcotics arrested gulf Kuwait 
News Summary - Four people arrested with narcotics
Next Story