Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപരിസ്ഥിതി...

പരിസ്ഥിതി സംരക്ഷണവുമായി സൗഹൃദ വേദി; മംഗഫ് ബീച്ച് ശുചീകരിച്ചു

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണവുമായി സൗഹൃദ വേദി; മംഗഫ് ബീച്ച് ശുചീകരിച്ചു
cancel

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശവുമായി കെ.ഐ.ജി സൗഹൃദവേദി ബീച്ച് ശുചീകരണം. അബു ഹലീഫ, ഫഹാഹീൽ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ മംഗഫ് ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണം ശ്രദ്ധേയമായി. കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത പരിപാടി പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും മികച്ച മാതൃകയായി. കുവൈത്ത് ഡൈവിംഗ് ടീം ഡെപ്യൂട്ടി ഡയറക്ടർ ഹമദ് വലീദ് അൽ ഫാദിൽ അൽ ഫദീൽ ഉദ്ഘാടനം ചെയ്തു.

കെ.ഐ.ജി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അബ്ദു റസാഖ് നദ്‌വി മാർഗനിർദേശങ്ങൾ നൽകി. മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കായിക മത്സരങ്ങളും അരങ്ങേറി. സൗഹൃദവേദി അബു ഹലീഫ പ്രസിഡന്റ് സുരേഷ് ബാബു, ഫഹാഹീൽ പ്രസിഡന്റ് സജി ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ അഷ്കർ മാളിയേക്കൽ, മെഹ്നാസ് മുസ്തഫ, ഉസാമ, യൂനുസ് കാനോത്ത്, എം.കെ. ശ്രീജിത്ത്, എം.കെ. ഗഫൂർ, അംജദ്, നിഹാദ് നാസർ, റഫീഖ് ബാബു, ഫൈസൽ ഉസ്ര, അജിത്, ഡോജി മാത്യു, കെ.എം. ഹാരിസ്, സെമിയത്ത് യൂനുസ് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Environmental protection Kuwait News Gulf News 
News Summary - friendly venue for environmental protection; Mangaf Beach cleaned
Next Story