ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: ശഹർബാൻ വിജയി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ ശഹർബാൻ
വിജയിയായി. നിരവധി പേർ പങ്കെടുത്ത മൽസരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്.വിജയിക്കുള്ള സമ്മാനം മൽസരം അവസാനിച്ച ശേഷം കൈമാറും. റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് മൽസരം റമദാൻ അവസാനം വരെ തുടരും.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും മൽസരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. വിജയികളുടെ പേര് പിറ്റേ ദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.


