Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ കുവൈത്ത് എയർവേയ്‌സ് ചെയർമാനുമായി ചർച്ച നടത്തി

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്‌സിൻ സാലിം അൽ ഫഗാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കും കുവൈത്തിനുമിടയിൽ വർധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക്, കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ അടുത്തിടെ ആരംഭിച്ച ഇ-വിസ, മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു.

ജൂലൈ 13 മുതൽ കുവൈത്തികൾക്ക് ഇന്ത്യയിലേക്ക് ഇ-വിസ നിലവിലുണ്ട്. ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ് (യോഗയുമായി ബന്ധപ്പെട്ട യാത്ര ഉൾപ്പെടെ), കോൺഫറൻസ് എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളെയാണ് ഇ-വിസയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയു കുവൈത്തും അടുത്തിടെ ഒപ്പുവെച്ച പുതിയ വ്യോമയാന കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 6,000 സീറ്റുകൾ കൂടുതൽ അനുവദിച്ചിട്ടുണ്ട്.

Show Full Article
TAGS:Kuwait News Latest News 
News Summary - Indian Ambassador holds talks with Kuwait Airways Chairman
Next Story