കുഞ്ഞുസിനിമകളുടെ ഉത്സവമായി കല മൈക്രോ ഫിലിം ഫെസ്റ്റിവൽ
text_fieldsകല മൈക്രോ ഫിലിം ഫെസ്റ്റിവലിൽ പ്രസിഡന്റ് മാത്യു ജോസഫ് തിരിതെളിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് ഫിലിം സൊസൈറ്റി എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ കുഞ്ഞുസിനിമകളുടെ ഉത്സവമായി. മംഗഫ് അൽ നജാത്ത് സ്കൂൾ നടന്ന ഉദ്ഘാടന പരിപാടിയിൽ കല പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടിയും തിരക്കഥാകൃത്തുമായ രോഹിണി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി ആശംസ നേർന്നു. കല ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ ജസ്റ്റിൻ നന്ദിയും പറഞ്ഞു. സംവിധായകൻ ശരീഫ് ഈസ, വി.വി.പ്രവീൺ, പ്രസീദ് കരുണാകരൻ, നിഷാന്ത് ജോർജ്, ബിജോയ്, അജിത്ത് പട്ടമന എന്നിവർ സന്നിഹിതരായി.
63 സിനിമകൾ മാറ്റുരച്ചു
ശ്രീജിത്ത് വി.കെ. സംവിധാനം ചെയ്ത ‘ദ തേഡ് ട്രൈയാഫെറ്റ്’ മികച്ച സിനിമക്കും സംവിധായകനുമുള്ള അവാർഡ് കരസ്ഥമാക്കി. ഇതേ സിനിമയിലെ അഭിനയത്തിന് നിഷാദ് മുഹമ്മദ് മികച്ച നടനുള്ള അവാർഡ് നേടി.
ഷൈജു ജോൺ മാത്യു സംവിധാനം ചെയ്ത ‘ഇതൾ’ ആണ് മികച്ച രണ്ടാമത്തെ സിനിമ. രാജീവ് ദേവാനന്ദനം സംവിധാനം ചെയ്ത പന്തം, സുശാന്ത് സുകുമാരൻ സംവിധാനം ചെയ്ത ഫോർമാറ്റ് എന്നിവ പ്രത്യേക ജൂറി പുരസ്കാരം നേടി.
മികച്ച നടി- ആൻഡ്രിയ ഷർളി (ഭ്രമം), ബാലതാരം- ഇസാൻ ഹിൽമി (ഹോപ്), സ്പെഷ്യൽ ജൂറി അവാർഡ്-ഇവഞ്ജലീന മറിയ സിബി, മികച്ച സ്ക്രിപ്റ്റ്-വിമൽ പി വേലായുധൻ (ദ ഷൂസ്), സ്പെഷ്യൽ ജൂറി പുരസ്കാരം- നിഖിൽ പള്ളത്ത് (സായിപ്പിന്റെ കൂടെ ഒരു രാത്രി). സിനിമട്ടോഗ്രഫി- അശ്വിൻ ശശികുമാർ (ആവിർഭാവം), സൗണ്ട് ഡിസൈനർ -അശ്വിൻ, ആർട്ട് ഡയറക്ടർ -ആനന്ദ് ശ്രീകുമാർ, എഡിറ്റർ- അരവിന്ദ് കൃഷ്ണൻ.


