കെ.ഐ.സി ‘മുഹബ്ബത്തെ റസൂൽ'സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ‘മുഹബ്ബത്തെ റസൂൽ’ പോസ്റ്ററുമായി അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന 'മുഹബ്ബത്തെ റസൂൽ- 2025 ' നബിദിന മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.
ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷതവഹിച്ചു. ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ് അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: ശംസുദ്ദീൻ ഫൈസി(ചെയർ), ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ് എടയൂർ (വൈ.ചെയർ), അബ്ദുൽ ഗഫൂർ ഫൈസി(ജന.കൺ), അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ അബ്ദുൽ റസാഖ് (കൺ), സൈനുൽ ആബിദ് ഫൈസി (ചീഫ് കോഓഡിനേറ്റർ), ഇ.എസ്.അബ്ദുറഹ്മാൻ ഹാജി(ട്രഷ), അബ്ദുൽ ഹകീം മുസ്ലിയാർ (ഫിനാൻസ്), അബ്ദുൽ മുനീർ പെരുമുഖം(പബ്ലിസിറ്റി), സിറാജ് എരഞ്ഞിക്കൽ (സുവനീർ), മുഹമ്മദ് അമീൻ മുസ്ലിയാർ (ചീഫ് എഡിറ്റർ), ഇസ്മായിൽ വള്ളിയോത്ത് (മീഡിയ), ശിഹാബ് മാസ്റ്റർ (പ്രോഗ്രാം),അബ്ദുൽ സലാം പെരുവള്ളൂർ (ഫുഡ്), ഹസ്സൻ തഖ്വ(സ്റ്റേജ്), അബ്ദുൽ നാസർ കോഡൂർ (വളന്റിയർ).