കെ.കെ. മുഹമ്മദ് മൗലവി സേവനത്തിന്റെ തണൽ മരം -കെ.കെ.എം.എ
text_fieldsകെ.കെ.എം.എ സംഘടിപ്പിച്ച കെ.കെ. മുഹമ്മദ് മൗലവി അനുസ്മരണ യോഗത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന കെ.കെ. മുഹമ്മദ് മൗലവി വളാഞ്ചേരിയുടെ വിയോഗത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അനുസ്മരണ യോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഇസ്ലാമിക് സെന്റർ ഹോളിൽ ചേർന്ന യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു.
കെ.കെ.എം.എ പ്രഥമ സമൂഹ ഹജ്ജ് -ഉംറ സംഘത്തെ ഒരുക്കി അയക്കുന്നതിലും അതിന്റെ കാർമികത്വം നിർവഹിക്കുന്നതിലും കെ.കെ. മുഹമ്മദ് മൗലവി മുൻപന്തിയിലുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ സാന്നിധ്യവും ഇടപെടലുകളും അനുകരണീയമാണെന്നും യോഗം അനുസ്മരിച്ചു. തന്റെ അറിവും, കഴിവും സമർപ്പണ ബുദ്ധിയും സംഘടനയുടെ വളർച്ചക്കു വേണ്ടി നിസ്വാർത്ഥമായി അദ്ദേഹം വിനിയോഗിച്ചതായും അനുസ്മരിച്ചു.
കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം, വർക്കിങ് പ്രസിഡന്റുമാരായ കെ.സി. റഫീഖ്, സംസം റഷീദ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, ഒ.എം. ഷാഫി, ഒ.പി. ശറഫുദ്ധീൻ, ഖാലിദ് മൗലവി, അബ്ദുൽ കാലം മൗലവി എന്നിവർ സംസാരിച്ചു. കേന്ദ്ര, സോൺ, ബ്രാഞ്ച് നേതാക്കൾ പങ്കെടുത്തു. കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും ഫർവാനിയ സോൺ വൈസ് പ്രസിഡന്റ് എം.കെ. സാബിർ ഖൈത്താൻ നന്ദിയും പറഞ്ഞു.