കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കൺവെൻഷനും യാത്രയയപ്പും
text_fieldsകെ.എം.സി.സി പേരാമ്പ്ര മണ്ഡലം സംഘടിപ്പിച്ച ചടങ്ങിൽ എം.കെ. അബ്ദുൽ റസാക്ക് വാളൂരിന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ മഷ്ഹൂർ തങ്ങൾ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കൺവെൻഷനും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൽ റസാക്ക് വാളൂരിന് യാത്രഅയപ്പും സംഘടിപ്പിച്ചു.
മഹ്ബൂല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സീനിയർ നേതാവ് ഇ.കെ. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സ്റ്റേറ്റ് ഭാരവാഹികളായ ഡോ.മുഹമ്മദലി, ഗഫൂർ വയനാട്, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര, മണ്ഡലം നിരീക്ഷകൻ കോയ കക്കോടി, മണ്ഡലം ഭാരവാഹികളായ കുഞ്ഞബ്ദുള്ള എടപ്പാറ, റഫീഖ് എരവത്ത്, നൗഷാദ് പടിക്കൽ, നജീം സബാഹ്, ഷജീർ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം സീനിയർ ലീഡർമാരായ മണാട്ട് മമ്മദ്, സുൽഫിക്കർ, വൈറ്റ് ഗാർഡ് അംഗം ഹമീദ് കല്ലോട്, സ്നേഹസ്പർശം പ്രോഗ്രാമിന് അർഹരായ ടി.പി.ഹമീദ്, മജീദ് മാണിക്കോത്ത് എന്നിവരെ യോഗത്തിൽ ആദരിച്ചു. എം.കെ. അബ്ദുൽ റസാഖ് മറുപടി പ്രസംഗം നടത്തി. അബ്ദുൽ അസീസ് നരക്കോട്ട് ഖിറാത്ത് നടത്തി. ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദി പറഞ്ഞു.